പാക് താരങ്ങള്‍ക്ക് വിസ നല്‍കിയില്ല; ഇന്ത്യയ്ക്ക് ഒളിമ്പിക് കമ്മറ്റിയുടെ വിലക്ക്

ദില്ലി: ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക് താരങ്ങള്‍ക്ക് വിസ അനുവദിക്കാതിരുന്ന നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഭാവിയില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക് കമ്മറ്റിയുടെ ഏതെങ്കിലും ഗെയിംസുകള്‍ നടത്താന്‍ അനുമതി നല്‍കില്ല. ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമായാണ് ഇന്ത്യയുടെ നടപടിയെന്ന് ഐഒസി കുറ്റപ്പെടുത്തി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ രണ്ട് പാക് താരങ്ങള്‍ക്ക് വിസ അനുവദിക്കാതിരുന്നത്. ഇതോടെ, ഈ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു. പാക് അധികൃതര്‍ ഒളിമ്പിക്‌സ് കമ്മറ്റിക്ക് പരാതി നല്‍കിയതോടെ താരങ്ങള്‍ പങ്കെടുക്കേണ്ട മത്സരവിഭാഗത്തിന് ഒളിമ്പിക്‌സ് യോഗ്യത ഉണ്ടാകില്ല.
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാവിയില്‍ നടത്താന്‍ അവകാശവാദം ഉന്നയിച്ച ഗെയിംസുകള്‍ക്ക് ഇപ്പോഴത്തെ നടപടി തിരിച്ചടിയാണ്. 2026ലെ യൂത്ത് ഒളിമ്പിക്‌സ്, 2030ലെ ഏഷ്യന്‍ ഗെയിംസ്, 2032ലെ സമ്മര്‍ ഒളിമ്പിക്‌സ് എന്നിവ നടത്താന്‍ ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഐഒസിയുടെ ഇപ്പോഴത്തെ തീരുമാനത്തോടെ ഇന്ത്യയുടെ അപേക്ഷകള്‍ തള്ളും. എല്ലാ രാജ്യങ്ങളിലെയും കളിക്കാര്‍ക്ക് അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഐഒസി തീരുമാനം പുന:പരിശോധിക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications