റിയോയില്‍ ഞങ്ങളെ പരിഗണിച്ചത് വേലക്കാരെപ്പോലെ, തുറന്നടിച്ച് ചൗരസ്യ, തലകുനിക്കൂ ഇന്ത്യാ...
ദില്ലി: ദേശീയ കായികമന്ത്രാലയത്തിനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുമെതിരേ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ മുന്‍നിര ഗോള്‍ഫ് താരം എസ്എസ്പി ചൗരസ്യ രംഗത്ത്.
ഈ വര്‍ഷം ബ്രസീലിലെ റിയോയില്‍ നടന്ന ഒളിംപിക്‌സില്‍ വേലക്കാരെപ്പോലെയാണ് താനുള്‍പ്പെടെയുള്ള താരങ്ങളെ ഇവര്‍ പരിഗണിച്ചതെന്ന് ചൗരസ്യ ആരോപിച്ചു.
ഒളിംപിക്‌സ് തയ്യാറെടുപ്പുകള്‍ക്കുവേണ്ടി 30 ലക്ഷം രൂപ തങ്ങള്‍ക്ക് കായികമന്ത്രാലയം ഓഫര്‍ ചെയ്തിരുന്നെന്നും ഒളിംപിക്‌സ് കഴിഞ്ഞിട്ടും ഈ തുക ലഭിച്ചില്ലെന്നും താരം തുറന്നടിച്ചു.

അന്താരാഷ്ട്രതലത്തില്‍ ഇതുവരെ 16 കിരീടങ്ങള്‍ ഇന്ത്യക്കു സമ്മാനിച്ച അനിര്‍ബന്‍ ലാഹിരിയോടും കേന്ദ്ര കായിക മന്ത്രാലയം അവഗണന കാണിച്ചു. താരത്തിന് ഒരു രൂപ പോലും ഇതുവരെ മന്ത്രാലയം നല്‍കിയിട്ടില്ല.

റിയോ ഒളിംപിക്‌സിനു മുമ്പ് 30 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒളിംപിക്‌സ് കഴിഞ്ഞപ്പോള്‍ ഇത് നേര്‍പകുതിയാക്കി കുറച്ചെന്ന് ചൗരസ്യ വെളിപ്പെടുത്തി.

ഒളിംപിക്സില്‍ വളരെ ദയനീയമായിരുന്നു തങ്ങളുടെ സ്ഥിതിയെന്ന് ചൗരസ്യ പറഞ്ഞു. മല്‍സരവേദികളിലേക്കും മറ്റും വാഹനങ്ങള്‍ പോലും ഞങ്ങള്‍ക്കു വിട്ടുനല്‍കിയില്ല. മഴയും തണുപ്പുമുള്ള കാലാവസ്ഥയായിട്ടും കുടയോ റെയിന്‍കോട്ടോ നല്‍കാനും അധികൃതര്‍ തയ്യാറായില്ല. അവര്‍ ഉടമകളും ഞങ്ങള്‍ വേലക്കാരുമെന്ന തരത്തിലാണ് അധികൃതകര്‍ പെരുമാറിയതെന്ന് ചൗരസ്യ വ്യക്തമാക്കി.

ഇനിയൊരു ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി മല്‍സരിക്കണമോയെന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് ചൗരസ്യ പറഞ്ഞു. കൂടുതല്‍ വിവാദങ്ങളുണ്ടാക്കാന്‍ സമയമില്ല. കടുപ്പമേറിയ ചില ടൂര്‍ണമെന്‍റകള്‍ക്കു തയ്യാറെടുക്കേണ്ടതുണ്ട്- താരം വിശദമാക്കി.

മലയാളി അത്‌ലറ്റ് ഒ പി ജയ്ഷയാണ് കേന്ദ്ര കായിക മന്ത്രാലയത്തിനെതിരേ ആദ്യമായി തുറന്നടിച്ചത്. റിയോയില്‍ മല്‍സരത്തിനിടെ തനിക്ക് വെള്ളമോ മറ്റു പാനീയങ്ങളോ നല്‍കിയില്ലെന്നും ഭാഗ്യം കൊണ്ടാണ് താന്‍ മരിക്കാതെ രക്ഷപ്പെട്ടതെന്നും ജയ്ഷ പറഞ്ഞിരുന്നു. ആദ്യം ജയ്ഷയെ കുറപ്പെടുത്തിയ അധികൃതര്‍ പിന്നീട് കോച്ചിനെ പ്രതിയാക്കി തടിയൂരുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications