ശൈത്യകാല ഒളിംപിക്‌സ്... ജഗദീഷും പുറത്ത്, വെറുംകൈയോടെ ഇന്ത്യയുടെ മടക്കം
പ്യോങ്ചാങ്: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ ഇന്ത്യക്കു വെറുംകൈയോടെ മടക്കം. വെറും രണ്ടു താരങ്ങള്‍ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കാനിറങ്ങിയത്. വെറ്ററന്‍ താരം ശിവകേശവന്‍ നേരത്തേ തന്നെ തന്റെ ഇനമായ ല്യൂജില്‍ ഫൈനല്‍ റൗണ്ടിലെത്താനാവാതെ പുറത്തായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ രണ്ടാമത്തെ താരമായ ജഗദീഷ് സിങും നിരാശാജനകമായ പ്രകടനത്തോടെ പുറത്തായി. സ്‌കീയിങിലാണ് താരം ഇന്ത്യക്കായി മല്‍സരിച്ചത്.

പുരുഷന്‍മാരുടെ 15 കിമി ഫ്രീക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ദയനീയ പ്രകടനമാണ് ജഗദീഷ് കാഴ്ചവച്ചത്. മല്‍സരത്തില്‍ 103ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ ഇന്ത്യന്‍ താരത്തിനായുള്ളൂ. 26 കാരനായ താരം 43.03 സെക്കന്റിലാണ മല്‍സരം ഫിനിഷ് ചെയ്തത്. ജഗദീഷിന്റെ കരിയറിലെ കന്നി ശൈത്യകാല ഒളിംപിക്‌സ് കൂടിയാണ് കൊറിയയിലേത്.
1964ലാണ് ഇന്ത്യ ആദ്യമായി ശൈത്യകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഓസ്ട്രിയയിലെ ഇന്‍സ്ബ്രക്കിലാണ് 64ലെ ശൈത്യകാല ഒളിംപിക്‌സ് അരങ്ങേറിയത്. അന്ന് ഒരേയൊരു താരത്തെ മാത്രമേ ഇന്ത്യ മല്‍സരിപ്പിച്ചുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications