വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്ക് മേലുള്ള ഒളിംപിക് വിലക്ക് നീക്കി

By Soorya Chandran

ദില്ലി: അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇന്ത്യന്‍ ഒളിംപിക് അസോസിയഷനിലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നായിരുന്നു അന്താരാഷ്ട ഒളിംപിക് കമ്മിറ്റി ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതോടെയാണ് വിലക്ക് നീക്കിയത്. ഐഒസി അധികൃതര്‍ ടെലിഫോണ്‍ വഴിയാണ് വിലക്ക് നീക്കിയ കാര്യം അറിയിച്ചത്. ഇനി ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ പതാകയുടെ കീഴില്‍ ഇന്ത്യക്കാരായി തന്നെ അണി നിരക്കാം.

Olympics

എന്‍ രാമചന്ദ്രനാണ് ഐഒഎയുടെ പുതിയ ചെയര്‍മാന്‍. ലോക സ്വാഷ് ഫെഡറേഷന്റെ തലവനായ രാമചന്ദ്രന്‍, ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ സഹോദരനാണ്. രാജീവ് മേത്തയാണ് ഒഐഒഎയുടെ പുതിയ ജനറല്‍ സെക്രട്ടറി. ദേശീയടെന്നീസ് അസോസിയേഷന്‍ മേധാവി അനില്‍ ഖന്നയെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തിട്ടുണ്ട്.

2012 ഡിസംബര്‍ നാലിനാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഐഒസി വിലക്ക് ഏര്‍പ്പെടുത്തുന്നത്. അഴിമതി ആരോപണ വിധേയരായവരെ അസോസിയേഷന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതിനെതിരെയായരുന്നു നടപടി. ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തണം എന്ന ഒഐഒസിയുടെ നിര്‍ദ്ദേസം പലകാരണങ്ങള്‍ കൊണ്ട് നടക്കാതിരിക്കുകയായിരുന്നു ഇത്ര നാളും.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്.

Story first published: Tuesday, February 11, 2014, 15:21 [IST]
Other articles published on Feb 11, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X