Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരം ദീപക് പൂണിയ ജൂനിയര്‍ ഗുസ്തി ലോക ചാമ്പ്യന്‍

ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം ദീപക് പൂണിയ ജൂനിയര്‍ ഗുസ്തിയില്‍ ലോക ചാമ്പ്യനായി ചരിത്രമെഴുതി. എസ്‌റ്റോണിയയില്‍ നടന്ന മത്സരത്തില്‍ റഷ്യയുടെ അലിക്ക് ഷെബ്‌സുഖോവിനെയാണ് ദീപക് മലര്‍ത്തിയടിച്ചത്. 18 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ജൂനിയര്‍ ചാമ്പ്യനാകുന്നത്. 86 കിലോഗ്രാം വിഭാഗത്തില്‍ നടന്ന ഫൈനലില്‍ 2-2 എന്ന നിലയില്‍ ഇരുവരും സമനില പാലിച്ചെങ്കിലും അവസാന പോയന്റ് നേടിയെന്ന ആനുകൂല്യത്തില്‍ ദീപക്കിനെ ചാമ്പ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ 2001ലാണ് ഇന്ത്യയ്ക്ക് ഒടുവിലായി ലോക ചാമ്പ്യനെ ലഭിച്ചത്. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ രമേഷ് കുമാറും(69 കിലോഗ്രാം) പല്‍വീന്ദര്‍ സിങ് ചീമയും(130 കിലോഗ്രാം) അന്ന് ചാമ്പ്യന്മാരായിരുന്നു. 2016ല്‍ നടന്ന കാഡറ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പൂണിയ ചാമ്പ്യനായിരുന്നു. ഇത്തവണ ഹംഗറിയുടെ മിലന്‍ കൊര്‍സോഗിനെ 10-1 എന്ന നിലയിലും കാനഡയുടെ ഹണ്ടര്‍ ലീയെ 5-1നും ദീപക് തോല്‍പ്പിച്ചു.

deepakpunia

സെമി ഫൈനലില്‍ ജോര്‍ജിയയുടെ മിറിയാനിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച ദീപക് 3-2 എന്ന നിലയില്‍ ജയിച്ചാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. 1-2 എന്ന നിലയില്‍ പിന്നിലായിപ്പോയ പൂണിയ ഒരു മിനിറ്റ് മാത്രം ശേഷിക്കെ രണ്ട് പോയന്റ് നേടി സെമി ജയിച്ചുകയറുകയായിരുന്നു. കസാഖിസ്ഥാനില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും പൂണിയ ഇന്ത്യയക്കുവേണ്ടി മത്സരിക്കുന്നുണ്ട്.

Story first published: Thursday, August 15, 2019, 11:30 [IST]
Other articles published on Aug 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+