Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഭക്ഷണം കഴിക്കാൻ പണമില്ല...!!! പണം അയച്ച് നൽകുന്നത് ബന്ധുക്കൾ,നാണക്കേട് !!

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാണ് ബിസിസിഐ. എന്നാല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പട്ടിണിയില്‍ ആണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും ഭക്ഷണം കഴിക്കാനുള്ള പണം പോലും നല്‍കാന്‍ ബിസിസിഐക്ക് കഴിയുന്നില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ബിസിസിഐയെ ശുദ്ധീകരിക്കുന്നതിന്‌റെ ഭാഗമായി ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ മുന്‍ സിഎജി വിനോദ് റായിയെ ബിസിഐയുടെ താല്‍ക്കാലിക അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ പണം ചെലവഴിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ ഉള്ളത്.

ഭക്ഷണം കഴിക്കാന്‍ പണം ഇല്ല !!!

ഇംഗ്ലണ്ടുമായുള്ള മത്സരത്തിനായി പോയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പണം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ത്രീ സ്റ്റാര്‍ ഹോട്ടലിലാണ് കളിക്കാര്‍ കഴിയുന്നത്. ഇവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കണമെങ്കില്‍ നല്ല ബില്ല വരും. എന്നാല്‍ ഇത്രയും പണം ടീം ഓഫീഷ്യല്‍സിന്‌റെ കൈവശം ഇല്ല.

ദ്രാവിഡിനും അലവന്‍സ് കിട്ടിയിട്ടില്ല

അണ്ടര്‍ 19 ടീം കോച്ച് രാഹുല്‍ ദ്രാവിഡിന് ദിവസ ചെലവിനുള്ള പണം നല്‍കാന്‍ പോലും കഴിയുന്നില്ല. ടീം അക്കൗണ്ട് ഓഫീസര്‍ ബിസിസിഐയുമായി ബന്ധപ്പെട്ടെങ്കിലും ഉടന്‍ പ്രശ്‌നം പരിഹരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്.

നോട്ട് നിരോധനവും...

നോട്ട് നിരോധനവും ഇന്ത്യന്‍ ടീമിന് പാരയായിരിക്കുകയാണ്. ഒരാഴ്ച 24,000 പിന്‍വലിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്. ഈ പണം ഉപയോഗിച്ച് ടീമിന്‌റെ ഒരു ദിവസത്തെ ചെലവ് പോലും നടക്കില്ല.

ഭക്ഷണത്തിന് പണം നല്‍കുന്നതാര്...?

6,800 രൂപയാണ് കളിക്കാര്‍ക്ക് ദിവസവും അലവന്‍സായി നല്‍കേണ്ടത്. എന്നാല്‍ ടീം മാനേജ്‌മെന്‌റിന്‌റെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ രക്ഷിതാക്കളാണ് ഇപ്പോള്‍ കളിക്കാര്‍ക്ക് പണം അയച്ച് നല്‍കുന്നത്.് താമസം ത്രീ സ്റ്റാര്‍ ഹോട്ടലില്‍ ആണെങ്കില്‍ ഭക്ഷണം പുറത്തെ സാധാരണ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് കളിക്കാര്‍.

പകരം സംവിധാനം ഉണ്ടാക്കും

ബിസിസിഐ പ്രസിഡന്‌റ് ആയിരുന്ന അനുരാഗ് ഠാക്കൂറിനെയും ട്രഷറര്‍ അനിരുദ്ധ് ചൗധരിയയെും പുറത്താക്കി കഴിഞ്ഞു. നിലവില്‍ ബില്ലുകള്‍ പാസാക്കാന്‍ ആളില്ല. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് പുതിയ ബിസിസിഐ ഭരണസമിതി വ്യക്തമാക്കിയിരിക്കുന്നത്.

സാന്‍വിച്ചിന്‌റെ വില 1500 രൂപ!

കളിക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ സാന്‍വിച്ചിന്‌റെ വില 1500 രൂപയാണ്. ഇത്രയും പണം നല്‍കാന്‍ കളിക്കാരുടെ കൈവശം ഇല്ല. പ്രാതല്‍ ഹോട്ടലുകാര്‍ നല്‍കും. ബാക്കി ഭക്ഷണത്തിനുള്ള പണം വീട്ടുകാര്‍ അയച്ചുതരികയാണെന്നും താരങ്ങള്‍ പറയുന്നു.

Story first published: Wednesday, February 8, 2017, 11:19 [IST]
Other articles published on Feb 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+