Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തേജക പരിശോധനയില്‍ കുടുങ്ങി ഷൂട്ടര്‍ രവി കുമാര്‍; അബദ്ധം പറ്റിയതാണെന്ന് താരം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ രവി കുമാര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. മ്യൂണിക്ക് ലോകകപ്പിനുശേഷം കഴിഞ്ഞ ജൂണില്‍ താരത്തിന്റെ മൂത്രസാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിരുന്നു. ഈ പരിശോധനയിലാണ് ഉത്തേജകമരുന്ന് കണ്ടെത്തിയതെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ വ്യക്തമാക്കി. ഉത്തേജക മരുന്ന് കഴിച്ചെന്ന് ബോധ്യമായാല്‍ നാലുവര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാം.

രവി കുമാറില്‍നിന്നും വിശദീകരണം കേട്ടശേഷമായിരിക്കും അച്ചടക്ക നടപടിയുണ്ടാവുക. പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നല്ല താന്‍ കഴിച്ചതെന്നാണ് രവി കുമാറിന്റെ വിശദീകരണം. മൈഗ്രെയ്‌ന് കഴിച്ച മരുന്നില്‍ നിന്നാകാം നിരോധിത ഉത്തേജകം അകത്ത് ചെന്നതെന്ന് രവി കുമാര്‍ പറയുന്നു. ലോകപ്പിലും ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളിലും രവി കുമാര്‍ മെഡല്‍ നേടിയിട്ടുണ്ട്. അബദ്ധത്തില്‍ മരുന്ന് ഉള്ളില്‍ ചെന്നതിനാല്‍ കടുത്ത ശിക്ഷ ലഭിക്കില്ലെന്നാണ് രവി കുമാറിന്റെ പ്രതീക്ഷ.

ravikumar

കഴിഞ്ഞ മെയില്‍ മ്യൂണിക്ക് ലോകകപ്പിനുശേഷം രവി കുമാര്‍ ഇന്ത്യന്‍ ടീമില്‍ അംഗമല്ല. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും 2014ലെ ഏഷ്യന്‍ ഗെയിംസിലും 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കലം നേടിയിട്ടുണ്ട്. രവി കുമാറില്‍നിന്നും കണ്ടെത്തിയ പ്രൊപ്രനോളോള്‍ എന്ന മരുന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി ഉപയോഗിക്കുന്നതാണ്. ഇത് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നിരോധനത്തില്‍ ഉള്‍പ്പെടുന്ന മരുന്നുകൂടിയാണ്. ഡോക്ടര്‍ കുറിച്ചുതന്ന മരുന്നില്‍ നിന്നാകാം ഇത് ശരീരത്തില്‍ എത്തിയതെന്ന് രവി കുമാര്‍ പറയുന്നു. ഇതിനായുള്ള തെളിവുകളും നിരത്തുന്നുണ്ട്. രവി കുമാറിന്റെ വിശദീകരണത്തില്‍ നാഡ അടുത്തതന്നെ നിലപാട് വ്യക്തമാക്കിയേക്കും.

Story first published: Wednesday, December 11, 2019, 15:38 [IST]
Other articles published on Dec 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+