Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: സ്വര്‍ണ്ണമണിയുന്നവര്‍ക്ക് ഒരു കോടി, വിജയികള്‍ക്ക് റെയില്‍വേയുടെ വാഗ്ദാനങ്ങളിങ്ങനെ

ദില്ലി: റിയോ ഒളിംപിസ്‌കില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ഒരു കോടി രൂപ ക്യാഷ് അവാര്‍ഡായി നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. 124 അംഗ ഇന്ത്യന്‍ ടീമില്‍ 35 താരങ്ങളെ സംഭാവന ചെയ്തിട്ടുള്ളത് റെയില്‍വേയാണ്. ഈ താരങ്ങള്‍ക്കാണ് റെയില്‍വേയുടെ അവാര്‍ഡ് പ്രഖ്യാപനം സന്തോഷം പകരുന്നത്.

Read also: കുവൈത്ത്: ഐസിസ് ബന്ധം, ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍, അറസ്റ്റിലായത് മലയാളിയോ!!!

ഇന്ത്യന്‍ കായിക രംഗത്തിന് മികച്ച സംഭാവന നല്‍കുന്ന റെയില്‍വേയുടെ താരങ്ങള്‍ക്ക് പുറമേ ആറ് കോച്ചുമാരെ തേടിയും ഉപഹാരങ്ങളെത്തും. വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 75 ലക്ഷം രൂപയും വെങ്കലം നേടുന്നവര്‍ക്ക് 50 രൂപയുമാണ് റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമേ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്ക് 30 ലക്ഷം രൂപ വീതവും നല്‍കും. കോച്ചുമാര്‍ക്ക് അഞ്ച് ലക്ഷം വീതമാണ് നല്‍കുക. റെയില്‍വേ വെള്ളിയാഴ്ച പുറത്തിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

olympics-06

ഇതിന് പുറമേ മെഡല്‍ നേടുന്ന കായികതാരങ്ങളെ അവരുടെ താല്‍പ്പര്യ പ്രകാരം സോണലിന് കീഴില്‍ നിയമിക്കുമെന്നും, ഗസ്റ്റഡ് ഓഫീസര്‍ പദവി വരെയുള്ള പ്രമോഷന്‍ നല്‍കുമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ക്കുന്നു. ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനായി പ്രമോഷന്‍ ഉള്‍പ്പെടെയുള്ള ഇന്‍സെന്റീവുകളും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പെയ്ത്ത് താരം, ലക്ഷ്മി റായി മാഞ്ചി, സ്പ്രിന്‍ര് റാണി ദ്യുതീ ചന്ദ്, മലയാളികളായ ദീര്‍ഘ ദൂര ഓട്ടക്കാരി ഒ പി ജെയ്ഷ, ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി, ടിന്റു ലൂക്ക എന്നിവരും റെയില്‍വേയുടെ താരങ്ങളാണ്. സിആര്‍ കുമാര്‍, ഹെലന്‍ മേരി( വനിത, ഹോക്കി), കുല്‍ദീപ് മാലിക്ക്( വനിത, ഗുസ്തി), വിജയ് ശര്‍മ്മ( വെയ്റ്റ് ലിഫ്റ്റിംഗ്), ജഗ്ദീപ് ഹൂഡ( പുരുഷ ബോക്‌സിംഗ്) എന്നിവരാണ് റെയില്‍വേയുടേതായി ഇന്ത്യന്‍ ടീമിനെ അനുമഗിച്ച കോച്ചുമാര്‍.

Story first published: Saturday, August 6, 2016, 22:00 [IST]
Other articles published on Aug 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+