വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍: മാത്യു സെല്‍തിനു കിരീടം

കൊച്ചി: അഞ്ചാമത്‌ ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്റെ മാത്യു സെല്‍തിനു കിരീടം. മൂന്നരമണിക്കൂറിലേറെ നീണ്ട വാശിയേറിയ ഫൈനലില്‍ ചൈനയില്‍ നിന്നുള്ള ലിയു ഹവോട്ടിയനെ മുന്നിനെതിരെ അഞ്ച്‌ ഫ്രെയ്‌മുകള്‍ക്കു കീഴടക്കിയാണ്‌ 33 കാരനായ മാത്യു സെല്‍ത്‌ ചാമ്പ്യനായത്‌. സ്‌കോര്‍: 57-48, 89-6 (84), 0-115 (115), 12-78 (56), 21-72 (66),102-0 (102), 67-49 , 96-41 (72).

അരലക്ഷം യൂറോയും ട്രോഫിയുമാണ്‌ സമ്മാനം ലോക റാങ്കിങ്ങ്‌ മത്സരവേദിയില്‍ മാത്യു സെല്‍തിന്റെ കന്നി കിരീടം ആണിത്‌. റണ്ണര്‍ അപ്പായ ല്യൂ ഹാവോട്ടിയനു 32,300 യൂറോയും ലഭിച്ചു. ഇതോടെ മാത്യു സെല്‍ത്‌ റാങ്കിങ്ങില്‍ 51-ാം സ്ഥാനത്തു നിന്നും 30-ാം സ്ഥാനത്തേക്കുയര്‍ന്നു. സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സ്‌കോട്ട്‌ലാന്റിന്റെ ജോണ്‍ ഹിഗ്ഗിന്‍സിനെ രണ്ടിനെതിരെ നാല്‌ ഫ്രെയ്‌മുകള്‍ക്കു കീഴടക്കിയാണ്‌ മാത്യു സെല്‍ത്‌ ഫൈനലിലേക്കു മുന്നേറിയത്‌. ല്യൂ ഹാവോട്ടിയന്‍ സെമിയില്‍ ഇംഗ്ലണ്ടിന്റെ ആന്റണി ഹാമില്‍ട്ടണെയാണ്‌ തോല്‍പ്പിച്ചത്‌.

snooker

ഒന്‍പത്‌ ഫ്രെയ്‌മുകള്‍ അടങ്ങിയ ഫൈനലില്‍ മാത്യു സെല്‍തും ല്യൂ ഹാവോട്ടും ഇഞ്ചോട്‌ ഇഞ്ച്‌ പൊരുതി. നാല്‌ ഫെയ്‌മുകള്‍ പിന്നിടുമ്പോള്‍ ഇരുവരും 2-2നു ഒപ്പത്തിനൊപ്പം നിന്നു. അഞ്ചാം ഫ്രെയ്‌മില്‍ ല്യൂ 21-72 നു മുന്നിലേത്തുകയും ചെയ്‌തിരുന്നു. അപാരമായ നിശ്ചയദാര്‍ഢ്യത്തോടെ അടുത്ത ഫ്രെയ്‌മുകള്‍ മാത്യു പൊരുതി നേടി. ആറാം ഫ്രെയ്‌മില്‍ 102ല്‍ നിന്നും നേടിയ ബ്രേക്ക്‌ ആണ്‌ മത്സരത്തിന്റെ ഗതി തന്നെ ഇംഗ്ലീഷ്‌ താരത്തിനു അനുകൂലമായി മാറിയത്‌. അതോടെ ബെസ്റ്റ്‌ ഓഫ്‌ നയന്‍ മത്സരം എട്ടു ഫ്രെയ്‌മുകളില്‍ ഒതുക്കി മാത്യു സെല്‍ത്‌ 5-3നു മുന്നിലെത്തി മത്സരം പൂര്‍ത്തിയാക്കി.

" എന്റെ ഏറെക്കാലത്തെ സ്വപ്‌നം ഒടുവില്‍ പൂവണിഞ്ഞു. വളരെ ശാന്തനായി കളിക്കാന്‍ കഴിഞ്ഞതോടെ എനിക്ക്‌ കളിയുടെ നിയന്ത്രണം പിടിക്കാനായി. 20 വര്‍ഷത്തിനിടെ എനിക്ക്‌ ലഭിച്ച ആദ്യ റാങ്കിങ്ങ്‌ ആണിത്‌. ല്യൂ ഹാവോട്ടിയന്‍ വളരെ നന്നായി കളിച്ചു. മൂന്നു ഫ്രെയ്‌മുകള്‍ ല്യൂ നേടിയതോടെ ഞാന്‍ അല്‍പ്പം സമ്മര്‍ദ്ദത്തിലായിരുന്നു. പലതവണ പിന്നില്‍ നിന്നശേഷം തിരിച്ചുവരവ്‌ നടത്താന്‍ കഴിഞ്ഞതോടെ എനിക്ക്‌ പിന്നീട്‌ നന്നായി കളിക്കാനായി. .അതോടെ ശാന്തത വീണ്ടെടുത്തു കളിയുടെ നിയന്ത്രണം കയ്യിലെടുക്കാനും കഴിഞ്ഞു." മത്സരത്തിനു ശേഷം മാത്യു സെല്‍ത്‌ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര് ഏകദിനത്തോട് വിടപറയുന്നു; 2019 ലോകകപ്പ് അവസാനദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര് ഏകദിനത്തോട് വിടപറയുന്നു; 2019 ലോകകപ്പ് അവസാന

കൊച്ചി ബോള്‍ഗാട്ടി ഹയാത്തില്‍ നടന്ന അഞ്ചാമത്‌ ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായി. ആദ്യമായാണ്‌ കൊച്ചി ഇന്ത്യന്‍ ഓപ്പണ്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പിനു വേദിയാകുന്നത്‌.

Story first published: Tuesday, March 5, 2019, 11:50 [IST]
Other articles published on Mar 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X