Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോഗ്യത നേടിയില്ലെങ്കിലും മേരി കോമിനെ ഒളിമ്പിക്‌സിനെത്തിക്കാന്‍ ഇന്ത്യന്‍ ശ്രമം

ദില്ലി: ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ പങ്കെടുക്കാന്‍ നേരിട്ട് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസതാരം മേരികോമിനെ ഒളിമ്പിക്‌സിനെത്തിക്കാന്‍ ഇന്ത്യന്‍ ബോക്‌സിങ് അഡ് ഹോക് കമ്മറ്റിയുടെ തീരുമാനം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മേരികോമിനെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ താരമാണ് മേരി കോം. അടുത്തിടെ അസ്താനയില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മന്‍ താരത്തോട് തോറ്റ് പുറത്തായതിനാല്‍ മേരി കോമിന് ഒളിമ്പിക്‌സ് യോഗ്യത ലഭിച്ചിരുന്നില്ല. കഴിവിന്റെ പരമാവധി പോരാടിയിട്ടും വിജയിക്കാനില്ലെന്നാണ് ഇതേക്കുറിച്ച് മേരി കോം പ്രതികരിച്ചത്.

marykom

മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. ജയവും തോല്‍വിയും മത്സരങ്ങളുടെ ഭാഗമാണ്. ജഡ്ജസ് ആണ് ഫലം പ്രഖ്യാപിക്കുന്നത്. വേദനയുളവാക്കുന്നതാണെങ്കിലും തോല്‍വി അംഗീകരിച്ചേ മതിയാകൂ. സ്‌പോര്‍സ്മാന്‍ഷിപ്പില്‍ ജഡ്ജസിന്റെ തീരുമാനം അംഗീകരിക്കുന്നവരാണ് താനെന്നും മേരി കോം പറഞ്ഞു.

എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. ഇതുവരെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയുണ്ട്. ഒളിമ്പിക്‌സില്‍ ശേഷിക്കുന്ന ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് വിജയാശംസകള്‍ നേരുന്നു. അവര്‍ക്ക് മെഡല്‍ നേടാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും മേരി കോം പറഞ്ഞു.

Story first published: Thursday, June 2, 2016, 8:35 [IST]
Other articles published on Jun 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+