Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് യോഗ്യത നേടി

ദില്ലി : ഇന്ത്യന്‍ ഹോക്കിയ്ക്ക് ചരിത്രനിമിഷം. 35 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം 2016ലെ റയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി.

ജൂലായില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ അഞ്ചാംസ്ഥാനം കരസ്ഥമാക്കിയതാണ് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. ജപ്പാനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയവുമായാണ് ഇന്ത്യന്‍ വനിതകള്‍ റയോയിലേക്ക് യോഗ്യത ഉറപ്പിച്ചത്.

hockey-india-women-team-

ദേശീയ കായിക ദിനത്തിലാണ് ഇന്ത്യന്‍ ഹോക്കി ടീം ചരിത്രനേട്ടത്തിന് അര്‍ഹരായത്. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.ഇന്ത്യക്കൊപ്പം നെതര്‍ലന്റ്‌സ്, ഇംഗ്ലണ്ട് എന്നീ ടീമുകളും യോഗ്യത നേടി.

1980ലാണ് ആദ്യമായി ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. അന്ന് നാലാം സ്ഥാനക്കാരാകുകയും ചെയ്തു.ദാദാ ധ്യാന്‍ചന്ദിന്റെ ജന്മദിനവും ദേശീയ കായിക ദിനവുമായ ആഗസ്ത് 29ന് തന്നെ ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞതില്‍ ടീമിനെ അഭിനന്ദിക്കുന്നു' ഹോക്കി ഇന്ത്യാ പ്രസിഡന്റ് നരീന്ദര്‍ ബത്രാ പറഞ്ഞു.

Story first published: Saturday, August 29, 2015, 11:12 [IST]
Other articles published on Aug 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+