ഈ കളി ലോകചാമ്പ്യന്മാര്‍ക്ക് ചേരില്ല
മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഇന്ത്യ തട്ടിയും മുട്ടിയും സ്വന്തമാക്കി. സൂപ്പര്‍ താരങ്ങളെ വിശ്രമത്തിന് വിട്ട ബി സി സി ഐയുടെ തീരുമാനം കളത്തിന് അകത്തും പുറത്തും പാളിയപ്പോള്‍ വന്‍ പരാജയമായി മാറി ഐ പി എല്ലിന് ശേഷമുള്ള ടീം ഇന്ത്യയുടെ തുടക്കം. രണ്ടാമത്തെ കളിയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യ, മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ മഴയുടെ സഹായിച്ചത് കൊണ്ട് തടി രക്ഷിക്കുകയായിരുന്നു.
ഒമ്പത് വിക്കറ്റിന് 119 എന്ന നിലയിലായിരുന്നു മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി. 34.2 ഓവറിലാണ് ഇന്ത്യ 119 റണ്‍സെടുത്തത്. 27 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പയും രഹാനെയും അടക്കം ആറ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. തക്ക സമയത്ത് മഴ പെയ്തത് കൊണ്ട് ഇന്ത്യ തോല്‍വിയില്‍ നിന്നും നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു.

ഇതാദ്യമായല്ല ഈ പരമ്പരയില്‍ ബംഗ്ലാദേശില്‍ ഇന്ത്യ നാണംകെടുന്നത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര വെറും 105 റണ്‍സിന് ഓളൗട്ടായിരുന്നു. സ്റ്റുവര്‍ട്ട് ബിന്നിയുടെ അത്ഭുത ബൗളിംഗില്‍ പിടിച്ചുകയറിയ ഇന്ത്യ കളിയും പരമ്പരയും ജയിച്ചെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് ജയിച്ചു. സ്റ്റുവര്‍ട്ട് ബിന്നി തന്നെയാണ് പരമ്പരയിലെ താരവും.
പ്രത്യേകിച്ച് ഒന്നും ഓര്‍ക്കാനില്ലാത്ത ഒരു പരമ്പരയായിരുന്നു ഇത്. ഇന്ത്യയ്ക്ക് മാത്രമല്ല ബംഗ്ലാദേശിനും. കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗിനെ രണ്ട് തവണ ചെറിയ സ്‌കോറില്‍ ഒതുക്കാനായിട്ടും അവര്‍ക്ക് ജയിക്കാനായില്ല. ടസ്‌കിന്‍ അഹമ്മദ് എന്ന ഫാസ്റ്റ് ബൗളറാണ് ബംഗ്ലാദേശിന്റെ ഈ പരമ്പരയിലെ കണ്ടുപിടുത്തം. ധോണി, കോലി, രോഹിത്, യുവരാജ്, തുടങ്ങിയ താരങ്ങളില്ലാത്ത ഇന്ത്യയെ സുരേഷ് റെയ്‌നയാണ് നയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications