വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്ത് ഗെയിംസ്; സൈനയും സംഘവും ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം സമ്മാനിച്ചു

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടി. ഫൈനലില്‍ മലേഷ്യയെ 3-1 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് സൈന നേവാളും, കെ ശ്രീകാന്തും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം സമ്മാനിച്ചത്. ഇതോടെ 10 സ്വര്‍ണവും നാല് വെള്ളിയും 5 വെങ്കലുമായി ഇന്ത്യ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനത്താണ്.

ഗെയിംസ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ഗോള്‍ഡന്‍ ഡബിള്‍... നേട്ടം ആവര്‍ത്തിച്ച് പുരുഷ ടീമും
2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ മലേഷ്യയോടുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയ്ക്ക് ഈ വിജയം. ലോക രണ്ടാം നമ്പര്‍ താരം ഇന്ത്യയുടെ കെ ശ്രീകാന്ത് മുന്‍ ലോക ചാമ്പ്യന്‍ മലേഷ്യയുടെ ലീ ചോങ് വെയിയെ തോല്‍പ്പിച്ചാണ് ടീം ഇനത്തില്‍ നിര്‍ണായകമായത്. 21-17, 21-14 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.

saina

നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സൈന നേവാള്‍ എതിരാളി സോണിയ ചിയയ്‌ക്കെതിരെ 21-11, 19-21, 21-9 എന്ന നിലയില്‍ ജയിച്ചതോടെ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. മൂന്നാം ഗെയിമില്‍ ആദ്യ ഘട്ടത്തില്‍ മുന്നിട്ട നിന്നശേഷമാണ് സോണിയ സൈനയോട് അടിയറവ് പറഞ്ഞത്. ബാഡ്മിന്റണ്‍ വനിതാ പുരുഷ സിംഗിള്‍സിലും ഡബിള്‍സിലുമെല്ലാം ഇന്ത്യ സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Monday, April 9, 2018, 17:34 [IST]
Other articles published on Apr 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X