ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കും, ടീം ഉടന്‍ പ്രഖ്യാപിക്കും, ബിസിസിഐയ്ക്ക് താക്കീത്!!
മുംബൈ: 2017 ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ ഉടന്‍ തീരുമാനിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കി. ബിസിസിഐയുടെ അമിതാഭ് ചൗദരിക്ക് ഇതുസംബന്ധിച്ച് ഇടക്കാല ഭരണസമിതി കത്തയച്ചിട്ടുണ്ട്.
2017 ജൂണ്‍ ഒന്നിന് ലണ്ടനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വിജയം ഉറപ്പ് വരുത്താന്‍ ഉചിതമായ നടപടിയെടുക്കണമെന്നും ബിസിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ബാക്കി എല്ലാ രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന തിയതി. ക്രിക്കറ്റിന്റെ സാമ്പത്തിക നയത്തില്‍ ഐസിസി വരുത്തിയ മാറ്റത്തെ തുടര്‍ന്നാണ് ബിസിസിഐ ടീം പ്രഖ്യാപിക്കാന്‍ വൈകിയത്.
എന്നാല്‍ ബിസിസിഐയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇടക്കാല ഭരണസമിതിയുടെ അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. ഉടന്‍ തന്നെ ടീമിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള യോഗം ചേരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications