Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെയ്‌നയുടെ നാക്ക്പൊന്ന്; ഇന്ത്യ വിന്‍ഡീസിനെ കറക്കി

ധാക്ക: സിക്‌സറടിക്കാന്‍ മാത്രമേ വെസ്റ്റ് ഇന്‍ഡീസുകാര്‍ക്ക് അറിയൂ എന്നും അവരെ അതില്‍ തടഞ്ഞാല്‍ കളി ജയിക്കാം എന്ന് സുരേഷ് റെയ്‌ന പറഞ്ഞപ്പോള്‍ എല്ലാവരും ഒന്ന് അമ്പരന്നു. കളിക്ക് തലേന്ന് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഓസീസ്, ഇംഗ്ലണ്ട് മോഡല്‍ ഡയലോഗായേ ആളുകള്‍ അതിനെ കണ്ടുള്ളൂ, എന്നാല്‍ കളി കാര്യമായി, റെയ്‌ന പറഞ്ഞത് അച്ചട്ട്. ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയം.

അറുപതിലധികം പന്തുകളിലാണ് വെസ്റ്റ് ഇന്‍ഡീസ് റണ്‍സെടുക്കാനാവാതെ കറങ്ങിയത്. ആകെയുള്ള ഇരുപതോവറിന്റെ പകുതിയിലധികം വരും ഇത്. വമ്പന്‍ അടിക്കാരായ സ്മിത്ത്, ഗെയ്ല്‍, സാമുവല്‍സ്, സമി, ബ്രാവോ, റസല്‍, സിമണ്‍സ് എന്നിവരടങ്ങിയ വെസ്റ്റ് ഇന്‍ഡ്യന്‍ ബാറ്റിംഗ് ആകെ നേടിയത് 129 റണ്‍സ്. സിക്‌സും ഫോറും അടിക്കാന്‍ നോക്കി പരാജയപ്പെട്ടു, ഇന്ത്യന്‍ സ്പിന്നിന് എതിരെ സിംഗിള്‍ എടുക്കാനും കഴിഞ്ഞില്ല.

worldcup

130 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യയ്‌ക്കൊരു ഇരയേ ആയിരുന്നില്ല. രോഹിത് ശര്‍മയും വിരാട് കോലിയും അര്‍ദ്ധ സെഞ്ചുറികള്‍ അടിച്ച് കളി ഇന്ത്യയുടെ വരുതിയിലാക്കി. സിക്‌സും ഫോറും തരത്തിന് അടിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നും രണ്ടും ഓടിയെടുത്ത് റണ്‍നിരക്ക് ഉയര്‍ത്തി. ഞാനപ്പഴേ പറഞ്ഞതല്ലേ എന്ന തരത്തില്‍ ഒരു ചിരിയോടെ ബൗണ്ടറിയടിച്ച് റെയ്‌ന ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി.

കീരണ്‍ പൊള്ളാര്‍ഡ് ഇല്ലാത്ത വെസ്റ്റ് ഇന്‍ഡീസ് ഒരു സാദാ ടീം മാത്രമാണ് എന്നാണ് ഇന്ത്യയ്‌ക്കെതിരായ കളി സൂചിപ്പിക്കുന്നത്. ബാറ്റിംഗിലും ഫീല്‍ഡിങ്ങിലും പൊള്ളാര്‍ഡിന്റെ കുറവ് കാണാനുണ്ടായിരുന്നു. രവി രാംപോള്‍, എഡ്വേര്‍ഡ്‌സ്, റോച്ച് എന്നിവരില്ലാത്ത ബൗൡഗ് നിരയും ശരാശരിയിലും താഴ്ന്ന പ്രകടനമാണ് പുറത്തെടുത്തത്. നാലോവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അമിത് മിശ്ര വീണ്ടും കളിയിലെ താരമായി.

Story first published: Monday, March 24, 2014, 10:00 [IST]
Other articles published on Mar 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+