റായ്ഡു കൊണ്ടുവന്ന വിജയം, അശ്വിന്റെ തിളക്കം
നോട്ടിങ്ഹാം: ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഏകദിനത്തില്‍ തങ്ങള്‍ പുലികളാണെന്ന് ടീം ഇന്ത്യ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ഏകദിനത്തിലും അങ്ങനെ വിജയം സ്വന്തമാക്കി.
ക്യാപ്റ്റന്‍ ധോണിയെ ബാറ്റിങ്ങിനിറക്കാതെ തന്നെ ഇന്ത്യന്‍ യുവനിര വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ റായ്ഡുവായിരുന്നു ഇന്ത്യുടെ ടോപ് സ്‌കോറര്‍. 64 റണ്‍സ് നേടി റായ്ഡു.
അമ്പത് ഓവറില്‍ 227 റണ്‍സിന് ഇംഗ്ലണ്ടിനെ പിടിച്ചിടാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് തിളങ്ങിയത്. പൊരുതാനുറച്ചിറങ്ങിയ ഇന്ത്യ 43 ഓവറില്‍ വിജയം കണ്ടെത്തുകയും ചെയ്തു.

റെയ്‌നയുടെ സന്തോഷം
ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്‌ല്‌സിനെ പുറത്താക്കിയ സന്തോഷത്തില്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

റായ്ഡു തകര്‍ത്തു
ഇംഗ്ലണ്ട് താരം അലസ്റ്റര്‍ കുക്കിനെ വീഴ്ത്തിയ സന്തോഷത്തില്‍ അമ്പാട്ടി റായ്ഡു.

നഷ്ടം
മികച്ച ഫോമിലേക്ക് തിരിച്ചുവരികയായിരുന്നു വിരാട് കോലി. പക്ഷേ നാല്‍പത് റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ പുറത്തകാനായിരുന്നു വിധി.

മികച്ച ഫോമില്‍
രോഹിത് ശര്‍മക്ക് പകരക്കാരനായാണ് റായ്ഡു ഇത്തവണ ടീമില്‍ ഇടം കണ്ടെത്തിയത്. എന്നാല്‍ മികച്ച പ്രകടനാണ് അദ്ദേഹം പുറത്തെടുത്തത്.

അര്‍ദ്ധ സെഞ്ച്വറി
ഇന്ത്യയുടെ ടോപ് സ്‌കോറര്‍ റായ്ഡു ആയിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ റായ്ഡുവിന്റെ ആഹ്ലാദം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications