Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യ ഒരുങ്ങിത്തന്നെ, ഇത്തവണ 225 അംഗ ടീം

ദില്ലി: ഈ വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ സംഘത്തെ അണിനിരത്താന്‍ ഇന്ത്യ തീരുമാനിച്ചു. 225 അംഗ ടീമിനെയാണ് ഗെയിംസിന്റെ വേദിയായ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ അയക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ സംഘത്തെ ഇന്ത്യ മേളയില്‍ പങ്കെടുപ്പിക്കുന്നത്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 210 അംഗ ടീമിനെയാണ് അയച്ചിരുന്നത്.

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ രണ്ടു മല്‍സര ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ ക്വാട്ട വര്‍ധിപ്പിച്ചതോടെയാണ് ഇത്തവണ ഇത്രയും വലിയ സംഘത്തെ അയക്കാന്‍ കാരണം. ബോക്‌സിങ്, അത്‌ലറ്റിക്‌സ് എന്നിവയിലാണ് കൂടുതല്‍ താരങ്ങളെ പങ്കെടുക്കാന്‍ ഇന്ത്യക്കു അനുമതി ലഭിച്ചത്. അത്റ്റിക്‌സിലും ബോക്‌സിങിലും ക്വാട്ട വര്‍ധിപ്പിച്ചെങ്കിലും ഇതിന് അനുസരിച്ച് ഷൂട്ടിങ്, ജിംനാസ്റ്റിക്‌സ്, ഷൂട്ടിങ് എന്നിവയിലെല്ലാം ഇന്ത്യന്‍ താരങ്ങളുടെ ക്വാട്ട കുറിച്ചിട്ടുണ്ട്. 15 മല്‍സര ഇനങ്ങളിലാണ് മെഡല്‍ തേടി ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്. ഏപ്രില്‍ നാലു മുതല്‍ 15 വരെയാണ് ഗെയിംസ് നടക്കുത്.

2

ബോക്‌സിങില്‍ 10 പേരെയാണ് നേരത്തേ ഇന്ത്യക്കു മല്‍സരിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയും ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും അഭ്യര്‍ഥനയെ തുടര്‍ന്നു ഇത് 12 ആക്കി ഉയര്‍ത്തുകയായിരുന്നു. 13 പേരെ ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യ അപേക്ഷ നല്‍കിയതെങ്കിലും ഗെയിംസ് ഫെഡേഷന്‍ ഇത് അംഗീകരിച്ചില്ല. അത്‌ലറ്റിക്‌സില്‍ കഴിഞ്ഞ ഗെയിംസില്‍ 32 പേരാണ് ഇന്ത്യക്കു വേണ്ടി മല്‍സരിച്ചിരുന്നതെങ്കില്‍ ഇത്തവണ 37 പേര്‍ ട്രാക്കിലും ഫീല്‍ഡിലുമായി അണിനിരക്കും.

Story first published: Saturday, February 17, 2018, 12:56 [IST]
Other articles published on Feb 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+