വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്തില്‍ നിന്നും മലയാളി ഇര്‍ഫാനെ പുറത്താക്കിയതില്‍ ദുരൂഹത; ഇന്ത്യ അപ്പീല്‍ നല്‍കും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും മലയാളി താരങ്ങളായ കെടി ഇര്‍ഫാനെയും രാകേഷ് ബാബുവിനെയും പുറത്താക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ ആരോപിച്ചു. അത്‌ലറ്റുകള്‍ക്കെതിരായ നടപടി അംഗീകരിക്കുന്നില്ലെന്നും അപ്പീല്‍ നല്‍കുമെന്നും ജനറല്‍ ടീം മാനേജര്‍ നാംദേവ് ഷിര്‍ഗൗങ്കര്‍ പറഞ്ഞു.

രാകേഷ് ബാബുവിന്റെ ബാഗില്‍ നിന്നും സിറിഞ്ചും ഇവരുടെ മുറിയുടെ പുറത്തുനിന്നും സൂചിയും കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഗെയിംസ് അധികൃതര്‍ ഇരുവരെയും പുറത്താക്കിയത്. ആദ്യ വിമാനത്തില്‍ തന്നെ ഇവരെ നാട്ടിലേക്ക് അയക്കണമെന്നും നിര്‍ദ്ദേശിച്ചു. സിറിഞ്ച് കണ്ടെടുക്കുന്നത് ഗെയിംസ് നിയമത്തിന് വിരുദ്ധമായതിനാലാണ് നടപടി.

irfan

എന്നാല്‍, സിറിഞ്ച് കണ്ടെടുത്തത് രാകേഷ് ബാബുവിന്റെ ബാഗില്‍ നിന്നാണെങ്കില്‍ ഇര്‍ഫാനെ പുറത്താക്കിയത് എന്തിനാണെന്ന് ഇന്ത്യന്‍ ടീം മാനേജര്‍ ചോദിക്കുന്നു. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയത്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗെയിംസില്‍ 20 കിലോമീറ്റര്‍ നടത്തത്തിനാണ് ഇര്‍ഫാന്‍ മത്സരിച്ചത്. മത്സരത്തില്‍ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ പിന്നാലെയാണ് നടപടി. രാകേഷ് ബാബു ആകട്ടെ ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തിയ താരമായിരുന്നു. ഇരുവര്‍ക്കുമെതിരായ നടപടി ഇന്ത്യന്‍ ടീമിനെയും മലയാളികളെയും നാണക്കേടിലാക്കുകയും ചെയ്തു.

Story first published: Saturday, April 14, 2018, 9:40 [IST]
Other articles published on Apr 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X