എങ്ങനെ രക്ഷിക്കും ഇന്ത്യ ഈ ടെസ്റ്റ് മത്സരം?
സൗത്താംപ്ടണ്‍: വി വി എസ് ലക്ഷ്മണ്‍ മുതല്‍ അജിന്‍ക്യ രഹാനെ വരെയുള്ളവര്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് കളി രക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 47 റണ്‍സ് വേണ്ടപ്പോള്‍ എം എസ് ധോണിയും രണ്ട് വാലറ്റക്കാരും ക്രീസിലുണ്ടായിരുന്നു. ധോണി കളി രക്ഷിക്കുമെന്ന് തന്നെ ആരാധകര്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. തലേന്ന് എടുത്ത 50 റണ്‍സിനോട് ഒന്ന് പോലും കൂട്ടിച്ചേര്‍ക്കാതെ ധോണി മടങ്ങി. തൊട്ടുപിന്നാലെ ഇന്ത്യ ഓളൗട്ടുമായി.
ഇംഗ്ലണ്ട് ഫോളോ ഓണിന് അയച്ചില്ലെങ്കിലും ആശ്വസിക്കാന്‍ വകയില്ല എന്ന അവസ്ഥയിലാണ് ഇന്ത്യ. 445 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 112 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 333 റണ്‍സ് കൂടി വേണം. അല്ല സമനിലയാണ് ലക്ഷ്യമെങ്കില്‍ 90 ഓവറുകള്‍ പിടിച്ചുനില്‍ക്കണം.
പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റാണ് ഇത്. ട്രെന്റ്ബ്രിഡ്ജില്‍ സമനില പിടിച്ച ഇന്ത്യ ലോര്‍ഡ്‌സില്‍ ജയിച്ച് പരമ്പരയില്‍ 1-0 ത്തിന് മുന്നിലാണ്.

ധോണി രക്ഷിച്ചില്ല
ഫോളോ ഓണില്‍ നിന്നും ധോണി രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇനി കളി സമനിലയിലെങ്കിലുമാക്കണമെങ്കില്‍ ക്യാപ്റ്റന്റെ ഒരു ഇന്നിംഗ്‌സ് കളിച്ചേ പറ്റു ധോണി.

കോലി വീണ്ടും വീണു
നിര്‍ണായകമായ നാലാം ഇന്നിംഗ്‌സില്‍ 28 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സംഭാവന. ആറ് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടും ഇംഗ്ലണ്ടില്‍ ഒരു അര്‍ധസെഞ്ചുറി പോലും അടിക്കാന്‍ കോലിക്ക് കഴിഞ്ഞില്ല.

ധവാന്‍ പതിവ് തെറ്റിച്ചില്ല
37 റണ്‍സായിരുന്നു ശിഖര്‍ ധവാന്റെ സ്‌കോര്‍. കോലിയെപ്പോലെ തന്നെ പരമ്പരയിലെ മറ്റൊരു പരാജയമാണ് ശിഖര്‍ ധവാന്‍.

പൂജാര തുടക്കത്തിലേ പോയി
സമനില എങ്കിലും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ പൂജാരയുടെ മികച്ച ഒരിന്നിംഗ്‌സ് വേണമായിരുന്നു. എന്നാല്‍ വെറും രണ്ട് റണ്‍സില്‍ പൂജാര വീണതോടെ ഇന്ത്യയുടെ നില പരുങ്ങലില്‍ ആയി.

അനാവശ്യം ഈ റണ്ണൗട്ട്
തീര്‍ത്തും അനാവശ്യമായ ഒരു റണ്ണൗട്ടിലൂടെ മുരളി വിജയ് ആണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താരതമ്യേന ഭേദപ്പെട്ട ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് കിട്ടിയത്.

രഹാനെ എവിടെ വരെ
18 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന രഹാനെയിലാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷകള്‍. കൂട്ടിന് രോഹിത് ശര്‍മയുമുണ്ട്.

ബര്‍ത്ത് ഡേ ബോയ് കലക്കി
മുപ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ജയിംസ് ആന്‍ഡേഴ്‌സനാണ് ഒന്നാമിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റോടെ ഇന്ത്യയെ തകര്‍ത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications