Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; തയ്യാറെടുപ്പിനായി ഷൂട്ടര്‍മാര്‍ക്ക് ലഭിച്ചത് കോടികള്‍

ദില്ലി: റിയോ ഒളിംപിക്‌സിന്റെ തയ്യാറെടുപ്പിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയ 30 കോടി രൂപയില്‍ നിന്നും ഷൂട്ടര്‍മാര്‍ക്കും ബാഡ്മിന്റണ്‍ താരങ്ങള്‍ക്കും ലഭിച്ചത് കോടികള്‍. ഈ രണ്ടുവിഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയെന്നതിനാലായിരുന്നു ഇവര്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിച്ചത്. ബഡ്ജറ്റില്‍ 40-45 കോടി രൂപയായിരുന്നു ഒളിമ്പിക്‌സിനായി വിലയിരിത്തിയതെങ്കിലും ഇതില്‍ 30 കോടി രൂപയാണ് ചെലവഴിച്ചത്.

അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ്, സഞ്ജീവ് ആര്‍, മാനവ്ജിത്ത് എന്നീ നാല് ഷൂട്ടര്‍മാര്‍ക്ക് 112.5 ലക്ഷം വീതമാണ് നല്‍കിയത്. ജീത്തു റായ്, പി എന്‍ പ്രകാശ്, വിനയ് കുമാര്‍, ഹീന സിദ്ധു എന്നിവര്‍ക്ക് 75 ലക്ഷം രൂപവീതവും നല്‍കി. അയോണിക്ക, അപൂര്‍വ, അങ്കുര്‍ മൊഹമ്മദ് അസബ്, ക്യാന്‍ തുടങ്ങിയവര്‍ക്ക് 60 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

abhinav

ഷൂട്ടര്‍മാര്‍ കഴിഞ്ഞാല്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ക്കാണ് കൂടുതല്‍ പണം ലഭിച്ചത്. സൈന നേവാള്‍, പി വി സിന്ധു, പി കശ്യപ്, കെ ശ്രീകാന്ത് എന്നിവര്‍ക്ക് 90 ലക്ഷം രൂപവീതവും ഗുരുസായിദത്ത്, പ്രണോയ് എന്നിവര്‍ക്ക് 60 ലക്ഷം രൂപവീതവും നല്‍കി. ബോക്‌സിങ് താരങ്ങളായ മേരി കോം, സരിത ദേവി, വിജേന്ദര്‍ സിങ്, ദേവേന്ദ്ര സിങ്ങ് തുടങ്ങിയവര്‍ക്ക് 75 ലക്ഷം രൂപവീതമാണ് നല്‍കിയത്. സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, അമിത് കുമാര്‍ തുടങ്ങിയ ഗുസ്തി താരങ്ങള്‍ക്ക് 75 ലക്ഷം രൂപവീതവും ചെലവഴിച്ചു.

വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ വളരെ ചെറിയ തുകയാണ് ചെലവഴിച്ചതെന്നുകാണാം. ബ്രിട്ടന്‍ 305 കോടി, ഓസ്‌ട്രേലിയ 223 കോടി, കാനഡ 92 കോടി, ന്യൂസിലാന്റ് 66 കോടി, നെതര്‍ലാന്‍ഡ്‌സ് 65 കോടി എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ രാജ്യങ്ങളിലെ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, August 24, 2016, 10:36 [IST]
Other articles published on Aug 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+