Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡിലും ഇന്ത്യ സംപൂജ്യര്‍

വെല്ലിംഗ്ടണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലും ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ തോല്‍വി. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യ ഒരെണ്ണം പോലും ജയിക്കാനാകാതെ കീവിസിന് മുന്നില്‍ അടിയറ വെച്ചത്. മൂന്നാം ഏകദിനത്തില്‍ കഷ്ടപ്പെട്ട് നേടിയ ടൈ മാത്രമാണ് അഞ്ച് കളികള്‍ കളിച്ചിട്ടും ഇന്ത്യയ്ക്ക് എടുത്തുപറയാനുള്ളത്.

സൂപ്പര്‍താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യയ്ക്ക് വിദേശത്ത് ഒരു ഏകദിന മത്സരം പോലും ജയിക്കാനായിട്ടില്ല. ഏകദിനത്തില്‍ നിന്നും നേരത്തെ തന്നെ വിടപറഞ്ഞ സച്ചിന്‍ കഴിഞ്ഞ നവംബറിലാണ് ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണമായും വിരമിച്ചത്. അതിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ മൂന്നും ന്യൂസിലന്‍ഡില്‍ അഞ്ചും ഏകദിനങ്ങള്‍ കളിച്ചെങ്കിലും ഒന്നുപോലും ജയിക്കാന്‍ ധോണിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല.

dhoni

ബൗളര്‍മാരുടെ മോശം ഫോമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കഴിഞ്ഞ മൂന്ന് മാസമായി വിരലിലെണ്ണാവുന്ന കളികളില്‍ പോലും എതിരാളികളെ 300ന് താഴെ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, മുഹമ്മദ് ഷമി, അശ്വന്‍ എന്നിങ്ങനെയുള്ളവരില്‍ ഒരാള്‍ പോലും ടീമിന് ഉപകരിക്കുന്നില്ല എന്നതാണ് സത്യം. ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന ആഫ്രിക്കന്‍, ന്യൂസിലന്‍ഡ് പിച്ചുകളിലാണ് ഇന്ത്യ ഇങ്ങനെ നിരാശപ്പെടുത്തുന്നത് എന്നതാണ് ഏറെ ഖേദകരം.

ബാറ്റ്‌സ്മാന്‍മാരില്‍ വിരാട് കോലിയും ക്യാപ്റ്റന്‍ ധോണിയും മാത്രമാണ് ഫോമിലുള്ളത്. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, രഹാനെ തുടങ്ങിയവര്‍ ടീമിന് ബാധ്യതയായത് പോലെയാണ് കളിക്കുന്നത്. എന്നാല്‍ സ്ഥിരം കളിക്കാരെ മാറ്റി പുതുകളിക്കാരെ പരീക്ഷിക്കാന്‍ ധോണി തയ്യാറാകാത്തതും ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുന്നു. ബാറ്റിംഗില്‍ അവസരം പോലും കിട്ടാത്ത കര്‍ണാടക താരം സ്റ്റുവര്‍ട്ട് ബിന്നിയെ ധോണി ഒറ്റക്കളിക്ക് ശേഷം ടീമില്‍ നിന്നു പുറത്താക്കിയതും വിവാദമായിട്ടുണ്ട്.

Story first published: Friday, January 31, 2014, 15:15 [IST]
Other articles published on Jan 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+