ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനം തുടരുന്നു. രണ്ടു സ്വര്‍ണമെഡലുകളും ഒരു വെള്ളിയും കൂടി ഇന്ത്യ നാലാം ദിനം തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. വനിതകളുടെ ഭാരോദ്വഹനത്തില്‍ പൂനം യാദവും ഷൂട്ടിങില്‍ വനിതാ താരം മനു ഭാക്കറുമാണ് ഇന്ത്യക്കായി പൊന്നണിഞ്ഞത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. അഞ്ചും ഭാരോദ്വഹനത്തിലാണെന്നതാണ് ശ്രദ്ധേയം.
ഐപിഎല്‍: ബ്രാവോ ചെന്നൈ!! സൂപ്പര്‍ കിങ്സിന്റെ അവിസ്മരണീയ തിരിച്ചുവരവ്, ചാംപ്യന്മാര് വീണു
വനിതകളുടെ 69 കിഗ്രാം ഭാരോദ്വഹനത്തിലായരുന്നു പൂനത്തിന്റെ സുവര്‍ണനേട്ടം. സ്നാച്ചില്‍ 100 കിഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 122ഉം അടക്കം ആകെ 222 കിഗ്രാം ഉയര്‍ത്തി താരം ഒന്നാമതെത്തുകയായിരുന്നു. കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കലമെഡലാണ് ഇത്തവണ 22 കാരിയായ പൂനം സ്വര്‍ണമാക്കി മാറ്റിയത്. 2014ലെ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയാണ് പൂനെ വരവറിയിക്കുന്നത്. മാസങ്ങള്‍ക്കു ശേഷം ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരവും വെങ്കവലവും കരസ്ഥമാക്കി.
അതേസമയം, ഇന്ത്യന്‍ ഷൂട്ടിങിലെ പുത്തന്‍ സെന്‍സേഷനായ മനു തന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെയാണ് രാജ്യത്തിനു സ്വര്‍ണം സമ്മാനിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ 240.9 പോയിന്റ് നേടിയാണ് 16 കാരിയായ ഹരിയാന താരം ജേതാവായത്. ഈയിനത്തില്‍ ഇന്ത്യയുടെ തന്നെ ഹീന സിദ്ദുവിനാണ് വെള്ളി. 234 പോയിന്റോടെയാണ് താരം രണ്ടാമതെത്തിയത്.