Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന്ത് എറിഞ്ഞുപിടിച്ചു; ഇന്ത്യയ്ക്ക് വിജയസാധ്യത

നോട്ടിംഗ്ഹാം: പ്രതീക്ഷിച്ച പോലെ ഇഷാന്ത് ശര്‍മ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ നായകനായി. ജീവനറ്റ ട്രെന്‍ഡ്ബ്രിഡ്ജ് വിക്കറ്റില്‍ ബുദ്ധിയോടെ പന്തെറിഞ്ഞ ഇഷാന്ത് മൂന്ന് വിക്കറ്റുകളോടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയ സാധ്യത. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റിന് 352 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 457 നെക്കാള്‍ 102 റണ്‍സിന് പിന്നിലാണ് ഇപ്പോഴും ഇംഗ്ലണ്ട്. അവരെ വേഗം പുറത്താക്കി മാന്യമായ റണ്‍സടിച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റില്‍ ജയസാധ്യതയുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് മൂന്നും ഭുവനേശ്വര്‍ കുമാര്‍ നാലും ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. ചിത്രങ്ങളിലേക്ക്

ഇത് സിംപിള്‍

ഇത് സിംപിള്‍

പേരിനൊത്ത പ്രകടനം കാണിക്കാന്‍ പലപ്പോഴും ഇഷാന്തിന് പറ്റാറില്ല. എന്നാല്‍ മൂന്നാം ലഞ്ചിന് ശേഷം മിന്നുന്ന ഒരു സ്‌പെല്ലിലുടെ ഇഷാന്ത് ഇന്ത്യയെ ഡ്രൈവിംഗ് സീറ്റില്‍ എത്തിച്ചു. 92 റണ്‍സിന് മൂന്ന് വിക്കറ്റാണ് ശര്‍മയുടെ നേട്ടം.

ഭുവി സൂപ്പര്‍

ഭുവി സൂപ്പര്‍

ബാറ്റിംഗിന് പുറമേ ബൗളിംഗിലും ഭുവനേശ്വര്‍ കുമാര്‍ തിളങ്ങി. 61 റണ്‍സ് വഴങ്ങി ഭുവി വീഴ്ത്തിയത് നാല് വിക്കറ്റുകള്‍

ഔട്ടല്ലേ അംപയറേ

ഔട്ടല്ലേ അംപയറേ

ഗാരി ബാല്ലന്‍സിനെതിരെ അപ്പീല്‍ ചെയ്യുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി

ബാലന്‍സാക്കിയത് ബാല്ലന്‍സ്

ബാലന്‍സാക്കിയത് ബാല്ലന്‍സ്

71 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ഗാരി ബാല്ലന്‍സ്. ബാല്ലന്‍സിന്റെ ബാറ്റിംഗില്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഇതിനോടകം ആതിഥേയരെ ഓളൗട്ടാക്കാമായിരുന്നു.

റൂട്ട് വേര് പിടിച്ചു

റൂട്ട് വേര് പിടിച്ചു

ബ്രോഡിനൊപ്പം ജോ റൂട്ടിന്റെ പാര്‍ട്ണര്‍ഷിപ്പും നിര്‍ണായകമായി. റൂട്ട് 78 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ട്

ഷമിക്ക് രണ്ട്

ഷമിക്ക് രണ്ട്

രണ്ട് വിക്കറ്റോടെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും തിളങ്ങി

Story first published: Saturday, July 12, 2014, 10:41 [IST]
Other articles published on Jul 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+