ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ജയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇന്ത്യ. അപ്പോഴാണ് അവര്‍ കളി നിര്‍ത്തി തിരിച്ചുപോയത്. എന്നാല്‍ പിന്നെ നഷ്ടം നകത്താന്‍ ശ്രീലങ്കയെ വിളിക്കാം എന്നായി. എന്നല്ല, അവര്‍ മാത്രമാണ് കളിയൊന്നും ഇല്ലാതെ ഫ്രീയായി ഇരിക്കുന്നുണ്ടായിരുന്നത്. കാര്യമായ പരിശീലനമൊന്നും ഇല്ലാതെയാണ് ശ്രീലങ്ക ഇന്ത്യന്‍ പര്യടനത്തിന് വരുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.
വെസ്റ്റ് ഇന്‍ഡീസിനെ പോലെയല്ല ശ്രീലങ്ക. എത്ര പരിശീലനമില്ല എന്ന് പറഞ്ഞാലും ഇന്ത്യന്‍ പിച്ചുകളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നവരാണ് അവര്‍. ഇന്ത്യയ്ക്കാണെങ്കില്‍ വെറുമൊരു പരമ്പര മാത്രമല്ല ഇത്. ലോകകപ്പിന് മുമ്പ് നാട്ടില്‍ കിട്ടുന്ന അവസാനത്തെ തയ്യാറെടുപ്പ് പരമ്പരയാണ് ശ്രീലങ്കയ്‌ക്കെതിരെ നടക്കുക. ലോകകപ്പിനുള്ള ടീം പോലും ഇതുവരെ കടലാസില്‍ ആയിട്ടില്ല. ഈ പരമ്പരയും ലോകകപ്പ് ടീം സെലക്ഷനെ ബാധിക്കും എന്നര്‍ഥം.

ക്യാപ്റ്റന്‍ ധോണിയില്‍ തുടങ്ങുന്നു ഇന്ത്യയുടെ ആശങ്ക. ധോണിയുടെ ബാറ്റിംഗ് ഫോമിലോ കീപ്പിംഗ് മികവിലോ അല്ല പ്രശ്‌നം. പ്രശ്‌നം ധോണിയുടെ അസാന്നിധ്യമാണ്. വിശ്രമിക്കുന്ന ധോണിക്ക് പകരം കോലിയാണ് ടീമിനെ നയിക്കുന്നത്. ബാറ്റിംഗ് ഫോമിലേക്ക് തിരിച്ചെത്തിയിട്ടെയുളളു കോലി. ക്യാപ്റ്റന്‍സിയുടെ അധികഭാരം കോലിയുടെ ബാറ്റിനെ സമ്മര്‍ദത്തിലാക്കിയാല്‍ ഇന്ത്യയുടെ കഥ കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതി.
വേണ്ടത്ര പരിശീലനമില്ലാതെ വരുന്നതില്‍ ശ്രീലങ്കന്‍ കളിക്കാര്‍ക്കുമുണ്ട് പരിഭവം. ബി സി സി ഐയുടെ ക്ഷണം സ്വീകരിച്ച ബോര്‍ഡിനെതിരെ കുമാര്‍ സംഗക്കാര പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യ എ ടീമിനെതിരായ ഏകദിനത്തോടെ ശ്രീലങ്ക പരമ്പര തുടങ്ങും. സീനിയര്‍ ടീമിലേക്ക് ക്ഷണം കാത്തിരിക്കുന്ന സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, റോബിന്‍ ഉത്തപ്പ, സ്റ്റുവര്‍ട്ട് ബിന്നി, രോഹിത് ശര്‍മ, മനീഷ് പാണ്ഡെ, മനോജ് തിവാരി, കരണ്‍ ശര്‍മ തുടങ്ങിയ ഹെവി വെയ്റ്റുകളാണ് ഇന്ത്യ എ ടീമിന് വേണ്ടി കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications