
കായികതാരങ്ങളുടെ പരിശീലനം
റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പരിശീലനത്തിനായി നാഷണല്‍ സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ഫണ്ടിന് കീഴില്‍ കേന്ദ്ര കായിക മന്ത്രാലയം 45 കോടി രൂപയാണ് ചെലവഴിച്ചത്. ഒരു താരത്തിന് ഏകദേശം 30 മുതല്‍ 150 ലക്ഷം രൂപ വരെയാണ് മന്ത്രാലയം ചെലവഴിക്കുന്നത്.

പരിശീലനം വിദേശത്ത്
പ്രതിവര്‍ഷം വരുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം താരങ്ങളെ വിദേശത്തേക്ക് അയച്ച് വിദഗ്ദ കോച്ചുകളുടെ കീഴില്‍ മികച്ച പരിശീലനവും നല്‍കി.

പരിശീലനത്തിന് ആധുനിക സൗകര്യങ്ങള്‍
2012ലെ ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം സായി സെന്ററുകളില്‍ ട്രെഡ്മില്‍, ഹൈപ്പോക്‌സിക് ചേമ്പര്‍, ന്യൂറോ ട്രാക്കര്‍ എന്നീ ആധുനിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി.

റിയോയ്ക്ക് വേണ്ടി
റിയോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന താരങ്ങള്‍ക്ക് വ്യക്തിഗത കോച്ചുകളെ നിയമിക്കുന്നതിനൊപ്പം ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരെ ടീമിനൊപ്പം അയക്കാന്‍ ആരംഭിച്ചു.

പ്രത്യേകം ട്രെയിനര്‍മാര്‍
ദേശീയ ക്യാമ്പിലോ വിദേശത്തോ പരിശീലനം നേടുന്ന താരങ്ങള്‍ക്ക് കായികാധ്യാപകര്‍, ട്രെയിനര്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരെ ഒരുക്കുന്നതില്‍ കായിക മന്ത്രാലയം ശ്രദ്ധ പുലര്‍ത്തി.

കോച്ചുമാര്‍
40ല്‍ അധികം വിദേശികളായ കോച്ചുമാരും ഡൊമൈന്‍ വിദഗ്ദരുമാണ് റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ മത്സരത്തിനൊരുക്കിയത്.

ലക്ഷ്യം ഒളിംപിക്‌സ്
സായിയ്ക്കുള്ളില്‍ കായിക താരങ്ങളുടെ പരിശീലനവും നേട്ടവും വിലയിരുത്തുന്നതിനും പണം മുടക്കുന്നതിനുമായി മിഷന്‍ ഒളിംപിക്‌സ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു. ഫെഡറേഷന്‍ പ്രസിഡന്റുമാര്‍, മുന്‍ ഒളിംപ്യന്മാര്‍, ദേശീയ കോച്ചുമാര്‍ എന്നിവര്‍ അടങ്ങിയതാണ് ഒളിംപിക്‌സ് സെല്‍.

നല്ല ഭക്ഷണത്തിന്
നേരത്തെ കായികതാരങ്ങള്‍ക്ക് ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പ്രതിദിനം നല്‍കിവന്നിരുന്ന ഡയറ്റ് മണി 300 മുതല്‍ 700 വരെ എന്നതില്‍ നിന്ന് 450 മുതല്‍ 650യുള്ള തുകയാക്കി മാറ്റി.

15 ദിവസം മുമ്പ്
പതിവിന് വിപരീതമായി ഒളിംപിക്‌സ് വേദിയിലേക്ക് 15- 20 ദിവസം മുമ്പ് കായിക താരങ്ങളെ എത്തിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ഒളിംപിക്‌സില്‍ ഇത് രണ്ടോ മൂന്നോ ദിവസം എന്നായിരുന്നു കണക്ക്.

ഹോക്കി
റിയോയ്ക്കുള്ള ഹോക്കി പുരുഷ- വനിതാ താരങ്ങള്‍ക്കും അവസരം നല്‍കിയതും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെ പിന്തുണയ്ക്കും.


Click it and Unblock the Notifications











