റിയോ ഒളിംപിക്‌സ്: ദിപ കര്‍മാകറിന്റെ 'മരണ ചാട്ടം' ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനസമ്മാനമാവുമോ!!!
റിയോഡി ജനീറോ: ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ജിംനാസ്റ്റിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യക്കാരിയെന്ന ബഹുമതിയോടെയാണ് ദിപ കര്‍മാകര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. ത്രിപുരക്കാരിയായ ദിപ അങ്കം കുറിക്കുന്നത് ലോകത്ത് അഞ്ച് പേര്‍ മാത്രം പൂര്‍ത്തിയാക്കിയിട്ടുള്ള ജിംമാസ്റ്റിക്കിലെ ഏറ്റവും അപകടകരമായ ഇനത്തിലാണ്.
റിയോയില്‍ നടന്ന യോഗ്യത മത്സരത്തില്‍ 52. 698 പോയിന്റുകള്‍ നേടിയാണ് ദിപ ഒളിംപിക്സ് യോഗ്യത നേടുന്നത്. രണ്ടാമതൊരു ചരിത്രം കുറിക്കാനായിരുന്നു ദിപയുടെ റിയോയിലേക്കുള്ള യാത്ര. ആറാം വയസ്സില്‍ ആരംഭിച്ച ജിംനാസ്റ്റിക് പരിശീലനത്തിലുള്ള മികവും തികഞ്ഞ കഠിന പ്രയത്നവുമാണ് ദിപയുടെ യാത്രയ്ക്ക് കൂട്ടായത്.

പ്രൊഡുനോവ പേടിയോ!!
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ ഒരു ചാട്ടമാണ് പ്രൊഡുനോവ വോള്‍ട്ട്. ഓടിവന്ന് കയ്യില്‍ കുത്തിയുയര്‍ന്ന് കൈകള്‍ കാല്‍മുട്ടില്‍ പിടിച്ച് വായുവില്‍ രണ്ട് തവണ മുന്നോട്ട് കരണം മറിയുന്നതാണ് പ്രൊഡുനോവ

ചാട്ടം പിഴച്ചാല്‍
ജിംനാസ്റ്റിക്കില്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രൊഡുനോവയ്ക്കിടെ ചാട്ടം പിഴച്ചാല്‍ ഗുരുതരമായ പരിക്കേല്‍ക്കുന്നതിനോ മരണം സംഭവിക്കുന്നതിനോ കാരണമാകും.

അമേരിക്ക വിലക്കി
അത്യന്തം അപകടസാധ്യതയുള്ള വോള്‍ട്ട് പരീക്ഷിക്കരുതെന്ന് അമേരിക്ക കായിക താരങ്ങളെ വിലക്കിയിട്ടുണ്ട്. പ്രൊഡുനോവ ഉള്‍പ്പെടെയുള്ള അപകടരമായ ചാട്ടങ്ങള്‍ ജിംനാസ്റ്റിക്കില്‍ നിരോധിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

23 കാരിയുടെ കരുത്ത്
ത്രിപുര സ്വദേശിയായ ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍ക്ക് ഒളിംപിക്സ് യോഗ്യത നേടാനായത് ചരിത്രമായി. ഇന്ത്യയില്‍ നിന്ന് ജിംനാസ്റ്റിക്കില്‍ യോഗ്യത നേടുന്ന ആദ്യത്ത വനിതാ താരമെന്ന ബഹുമതി ദിപയ്ക്ക് സ്വന്തം. റിയോയില്‍ നടന്ന യോഗ്യതാ മത്സരമാണ് ദിപയെ തുണച്ചത്. ജിംനാസ്റ്റിക്കില്‍ ഇന്ത്യയില്‍ നിന്ന് ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യത്തെ വനിതാരമാണ് ദിപ. ആറാം വയസ്സില്‍ ജിംനാസ്റ്റിക്കില്‍ ആരംഭിച്ച പരിശീലനമാണ് താരത്തെ റിയോയിലെത്തിച്ചത്.

ജിംനാസ്റ്റിക് മെഡല്‍
ഗ്ലാസ്‌കോയില്‍ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിലൂടെ ഗെയിംസില്‍ ജിംനാസ്റ്റിക്കില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി ദിപ മാറി. വെയ്റ്റ് ലിംഫിറ്റിംഗ് കോച്ചിന്റെ മകളായി ജനിച്ചത് കായിരംഗത്തേക്കുള്ള കടന്നുവരവിന് നിര്‍ണ്ണായകമായി.

ഇടവേളയും ചരിത്രമാകും
11 പുരുഷന്മാരാണ് ഇതുവരെ ഒളിംപിക്സില്‍ ജിംനാസ്റ്റില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്. 1964ന് ശേഷം 52 വര്‍ഷം നീണ്ട ഇടവേളയ്ക്കൊടുവിലാണ് ചരിത്രമാകാന്‍ ദിപ ജിംനാസ്റ്റിക്കില്‍ പൊരുതാനിറങ്ങുന്നത്.

ബിശ്വേശ്വര്‍ നന്ദി
ദിപയുടെ പാദങ്ങള്‍ ജിംനാസ്റ്റിക്കിന് യോജിച്ചതായിരുന്നില്ലെന്ന് കണ്ടെത്തിയത് സായിയിലെ കോച്ച് ബിശ്വേശ്വര്‍ നന്ദിയായിരുന്നു. ആറാം വയസ്സില്‍ ജിംനാസ്റ്റിക്കില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പായി ദിപയുടെ പതിഞ്ഞ പാദങ്ങള്‍ ശരിയാക്കുകയായിരുന്നു കോച്ച് ചെയ്തത്.

ഒക്‌സാന ചുസോവിറ്റിന
റിയോ ഒളിംപിക്‌സില്‍ രണ്ട് താരങ്ങളാണ് പ്രൊഡുനോവ പരീക്ഷിക്കാന്‍ സാധ്യതയുള്ളത് ഒന്ന് ഇന്ത്യയുടെ ജ്വലിക്കുന്ന ദീപം ദിപയും മറ്റൊന്ന് ഉസ്‌ബെക്കിസ്ഥാന്റെ ഒക്‌സാന ചുസോവിറ്റിനയുമാണ്. ഇരുവരും പ്രൊഡുനോവയിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്

ഉസ്‌ബെക്കിസ്ഥാന്‍ താരം
കൗമാരക്കാരുടെ കായിക മത്സരമെന്ന് വിശേഷണമുള്ള ജിംനാസ്റ്റിക്കില്‍ മത്സരിക്കുന്ന 41 കാരിയാണ് ചുസോവിറ്റിന.

പോയിന്റ് നേടാന്‍
ജിംനാസ്റ്റികില്‍ ഇന്ത്യയ്ക്ക് എടുത്തുപറയാവുന്ന വിജയങ്ങളില്ല. എന്നാല്‍ വെല്ലുവിളികള്‍ സ്വീകരിച്ച് ഒളിംപിക്‌സ് ഫൈനല്‍ പോലുള്ള വേദിയില്‍ കൂടുതല്‍ പോയിന്റ് നേടാനാണ് ശ്രമിക്കേണ്ടതെന്നാണ് ദിപയുടെ കോച്ചിന്റെ പക്ഷം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications