Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രൊഫ. ബോക്‌സര്‍മാര്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്താല്‍ കിരീടങ്ങള്‍ നഷ്ടപ്പെടും

റിയോ ഡി ജനീറോ: ഇതാദ്യമായി ഒളിമ്പിക്‌സില്‍ പ്രൊഫഷണല്‍ ബോക്‌സര്‍മാര്‍ക്കും പങ്കെടുക്കാനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ വന്‍കിട ബോക്‌സര്‍മാര്‍ക്ക് തിരിച്ചടിയായി ഇന്റര്‍ നാഷണല്‍ ബോക്‌സിങ് ഫെഡറേഷന്‍(ഐബിഎഫ്) തീരുമാനം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന പ്രൊഫഷണല്‍ ബോക്‌സര്‍മാരുടെ ടൈറ്റിലുകള്‍ നഷ്ടപ്പെടുമെന്നാണ് ഐബിഎഫ് മുന്നറിയിപ്പു നല്‍കുന്നത്.

ഓഗസ്ത് 5 മുതല്‍ 21വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പ്രൊഫഷണല്‍ ബോക്‌സര്‍മാര്‍ക്ക് അനുമതി നല്‍കാന്‍ ഈ മാസം ആദ്യമാണ് തീരുമാനമുണ്ടായത്. എന്നാല്‍ ഐബിഎഫ് ഇതില്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ബോക്‌സര്‍മാരുടെ സുരക്ഷാകാരണങ്ങളാണ് ഐബിഎഫ് ചൂണ്ടിക്കാണിക്കുന്നത്.

boxing-gloves

അമേച്വര്‍ ബോക്‌സര്‍മാരുമായുള്ള ഏറ്റമുട്ടമുട്ടല്‍ ബോക്‌സര്‍മാരുടെ ആരോഗ്യ സുരക്ഷിതത്വത്തിന് ഭീഷണിയാകുമെന്നാണ് ഐബിഎഫ് പറയുന്നത്. ബോക്‌സിങ് പ്രചരിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ബോക്‌സര്‍മാരുടെ സുരക്ഷ അതിനേക്കാള്‍ പ്രാധാന്യമുള്ളതാണെന്ന് ഐബിഎഫ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന പ്രൊഫഷണല്‍ ബോക്‌സര്‍മാര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഐബിഎഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവരുടെ കിരീടങ്ങള്‍ നഷ്ടമാകുമെന്നു മാത്രമല്ല, ബോക്‌സര്‍മാരുടെ റേറ്റിങ് ഒരു വര്‍ഷത്തേക്ക് ഇല്ലാതാവുകയും ചെയ്യും. ഇതോടെ ഒളിമ്പിക്‌സിനെത്തുന്ന പ്രൊഫഷണല്‍ ബോക്‌സര്‍മാരുടെ എണ്ണത്തില്‍ കുറവുവരുമെന്നുറപ്പാണ്. അതേസമയം, പ്രൊഫഷണല്‍ ബോക്‌സര്‍മാര്‍ക്ക് രാജ്യത്തിനുവേണ്ടി മത്സരിക്കാനിറങ്ങുന്നതിന് മൂക്കുകയറിട്ട ഐബിഎഫിന്റെ തീരുമാനം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

Story first published: Wednesday, June 22, 2016, 8:51 [IST]
Other articles published on Jun 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+