ഭാജി, വീരു, യുവി, സഹീര്‍... ഇവരില്ലാത്ത ഒരു ലോകകപ്പ്!
ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെ റണ്ണറപ്പാക്കിയ ഹര്‍ഭജന്‍ സിംഗിന് ലോകകപ്പ് കളിക്കാന്‍ മോഹം. ഫോമിലേക്ക് തിരിച്ചെത്തിയ ഹര്‍ഭജന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താം എന്ന പ്രതീക്ഷയിലാണ്. ലോകകപ്പ് വലിയ ടൂര്‍ണമെന്റാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ടീമിനൊപ്പം ഉണ്ടാകണം എന്നാണ് ആഗ്രഹം - 2011 ലെ ചാമ്പ്യന്‍ ടീമിലംഗമായ ഭാജി പറഞ്ഞു.
ഓരോ ദിവസവും ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ടീമില്‍ ഞാനുണ്ടാകും എന്ന ചിന്തയോടെയാണ് ദിവസം തുടങ്ങുക. ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മികച്ച പ്രകടനം തുടര്‍ന്ന് ദേശീയ ടീമിലെത്തലാണ് അടുത്ത ലക്ഷ്യം. 101 ടെസ്റ്റുകളും 229 ഏകദിനങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് ഹര്‍ഭജന്‍. 2013 മാര്‍ച്ചിലാണ് ഭാജി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
എന്നാല്‍ പ്രതീക്ഷിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഹര്‍ഭജന് ലോകകപ്പ് കളിക്കാന്‍. ഹര്‍ഭജന് മാത്രമല്ല, അതേ കൂട്ടത്തില്‍ പെട്ട വേറെ ചിലരുമുണ്ട്. കാണൂ.

ഹര്‍ഭജന്‍ സിംഗ്
കുംബ്ലെയ്ക്ക് ശേഷം ടീമിലെ പ്രധാന സ്പിന്നറായിരുന്നു ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ അശ്വിന്‍ ടീമിലെത്തിതോടെ ഭാജി പുറത്തായി. ഐ പി എല്ലില്‍ മുംബൈക്ക് വേണ്ടിയാണ് ഭാജി കളിക്കുന്നത്. 2011 ലെ പ്രധാന താരമായിരുന്ന ഹര്‍ഭജന്‍ പക്ഷേ ഇത്തവണ ടീമിലെത്താന്‍ സാധ്യത കുറവാണ്. അശ്വിന് പുറമേ ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാകും ടീമിലെത്തുക.

യുവരാജ് സിംഗ്
സമീപകാലത്തൊന്നും യുവി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന് മുമ്പത്തെ അവസാന പരിശീലനമായ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്‌റ്‌റിലും യുവി ഇല്ല. 2011 ലെ മാന്‍ ഓഫ് ദ സീരിസ് ആയിരുന്നു യുവരാജ്.

സേവാഗ്
വെടിക്കെട്ട് ഓപ്പണറാണെങ്കിലും സേവാഗിന് ഇനിയൊരു ലോകകപ്പ് സ്വപ്നം മാത്രമാണ്. രോഹിത്, രഹാനെ, ധവാന്‍ എന്നിങ്ങനെ മൂന്ന് ഓപ്പണര്‍മാരുണ്ട് ഇന്ത്യയ്ക്ക്. സേവാഗാണെങ്കില്‍ ഫോമിലുമല്ല, ടീമിലുമില്ല.

ഗംഭീറും കണക്കാണ്
സേവാഗിന്റെ അതേ പ്രശ്‌നമാണ് ഗംഭീറിനും. ധോണിയുമായുള്ള പ്രശ്‌നങ്ങളാണ് ഗംഭീറിനെ ടീമിന് പുറത്തെത്തിച്ചത്. എന്നാല്‍ മികച്ച ഒരു തിരിച്ചുവരവിന് ഗംഭീറിന് കഴിഞ്ഞുമില്ല.

സഹീര്‍ ഖാന്‍
ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സഹീര്‍, എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പരിക്കും ഫോമില്ലായ്മയും സഹീറിനെ ഇന്ത്യന്‍ ടീമില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഇഷാന്ത്, ഭുവനേശ്വര്‍, ഉമേഷ് യാദവ്, ഷമി എന്നിങ്ങനെ ഇഷ്ടം പോലെ ഫാസ്റ്റ് ബൗളര്‍മാരുണ്ട് ലോകകപ്പ് കളിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications