ബോക്സര്‍ മാന്നി പാക്വിയാവോയും വിരമിയ്ക്കുന്നു?
മനില: ലോകപ്രശസ്ത ബോക്‌സറും ഫിലിപ്പീന്‍സ് താരവുമായ മാന്നി പാക്വിയാവോയും വിരമിയ്ക്കാനൊരുങ്ങുന്നതായി സൂചന. ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്ത ഹയാന്‍ കൊടുങ്കാറ്റിലും അടി പതറാതെ കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന പാക്വിയാവോയ്ക്ക് ഒരു ലക്ഷ്യമുണ്ട്. നവംബര്‍ 24 ന് ചൈനയിലെ മകാവിവില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളി അമേരിയ്ക്കയുടെ ബ്രാന്‍ഡന്‍ റയോസിനെ നിലം പരിശാക്കുക. കാരണം ഈ മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ പാക്വിയാവോ വിരമിയ്ക്കണമെന്നാണ് പരിശീലകന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
അതിനാല്‍ തന്നെ ചൈനയിലെ മത്സരം നിര്‍ണായകമാവുകയാണ്. ഒന്നുകില്‍ മത്സരം പാക്വിയാവോയുടെ രണ്ടാം വരവായിരിയ്ക്കും അല്ലെങ്കില്‍ എന്നെന്നേയ്ക്കുമായി കളിക്കളത്തിനോട് വിട പറയുന്ന ദിനവുമാകാം.

മത്സരത്തില്‍ പ്രതീക്ഷിച്ചപോലെ മേല്‍കൈ നേടാനായില്ലെങ്കില്‍ പാക്വിയാവോ വിരമിയ്ക്കണമെന്ന പറയാന്‍ തനിയ്ക്ക് മടിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരിശീലകനായ ഫ്രെഡ്ഡി റോച്ച് പറയുന്നത്. മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ പരാജയമറിയാത്ത അമേരിയ്ക്കന്‍ ബോക്‌സര്‍ ഫ്‌ളോഡ്‌സ് മേവെതറിനോട് ഏറ്റുമുട്ടണമെന്നതാണ് ആഗ്രഹമെന്നും കോച്ച് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications