വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്; ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം

താംപെരെ: ഫിന്‍ലാന്‍ഡിലെ താംപെരെയില്‍ നടക്കുന്ന അണ്ടര്‍-20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഹിമ ദാസ് ചരിത്രമെഴുതി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍താരം ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്നത്. ഹിമ 51.46 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളി നേടി. അമേരിക്കയുടെ ടെയ്ലര്‍ മന്‍സനാ (52.28)ണ് വെങ്കലം.

hima

ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹിമ. 2016-ല്‍ പോളണ്ടില്‍ നടന്ന അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ആദ്യ സ്വര്‍ണം നേടിയത. സീമ പുനിയ 2002ലും നവ്ജീത് കൗര്‍ ധില്ലന്‍ 2014ലും അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്.

അസം സ്വദേശിനിയായ ഹിമ ഗുവാഹാട്ടിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് തിരുത്തിയെഴുതിയിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ചെങ്കിലും ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലോക മീറ്റില്‍ സ്വര്‍ണം നേടിയ ഹിമയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കായിക മന്ത്രിയും അഭിന്ദിച്ചു. കൂടാതെ, ഒട്ടേറെ കായിക താരങ്ങളും ഹിമയെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

himadas
Story first published: Friday, July 13, 2018, 17:35 [IST]
Other articles published on Jul 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X