Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോമ്പെടുത്തിട്ടും തളര്‍ന്നില്ല.. ആംലയും താഹിറും തന്നെ ദക്ഷിണാഫ്രിക്കയുടെ താരങ്ങള്‍!

ഗയാന: ഓപ്പണര്‍ ഹാഷിം ആംലയുടെയും ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെയും മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 139 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക മുക്കിയത്. തട്ടുപൊളിപ്പന്‍ സെഞ്ചുറിയുടെ ഹാഷിം ആംല ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചപ്പോള്‍ പന്തുകൊണ്ടായിരുന്നു താഹിറിന്റെ ഇന്ദ്രജാലം. 45 റണ്‍സിന് 7 വിക്കറ്റ്!

imran-tahir

ഓസ്‌ട്രേലിയയെയും വെസ്റ്റ് ഇന്‍ഡീസിനെയും മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഈ വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 343 റണ്‍സാണ് ഉയര്‍ത്തിയത്. ഹാഷിം ആംല 99 പന്തില്‍ 110 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഡികോക്ക് 71ഉം മോറിസ് 40ഉം ഡുപ്ലിസി 73ഉം ഡിവില്ലിയേഴ്‌സ് 27ഉം റണ്‍സെടുത്തു.

ഫ്‌ളെച്ചറും ചാള്‍സും കൂടി പതിവുപോല ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് അധികം മുന്നോട്ടുപോകാനായില്ല. ഫ്‌ളെച്ചര്‍ 21ഉം ചാള്‍സ് 49 ഉം റണ്‍സെടുത്തു. സ്‌കോര്‍ 69 ല്‍ നില്‍ക്കേ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് വന്ന എല്ലാവര്‍ക്കും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 38 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 204 റണ്‍സിന് ഓളൗട്ടായി.

hashim-amla

ഒമ്പതോവറില്‍ 45 റണ്‍സ് വഴങ്ങിയാണ് ഇമ്രാന്‍ താഹിര്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. താഹിറിന്റെ ഏകദിനത്തിലെ മികച്ച ബൗളിംഗ് പ്രകടനമാണിത്. താഹിര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. ബോണസ് പോയിന്റോടെ ദക്ഷിണാഫ്രിക്ക പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു. നോമ്പ് കാലത്തും തളരാതെ മികച്ച പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ച താരങ്ങളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍.

Story first published: Thursday, June 16, 2016, 14:18 [IST]
Other articles published on Jun 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+