കൈമടക്കി എറിയുന്നവരുടെ റോള്‍ മോഡല്‍ ഹര്‍ഭജന്‍?
മുംബൈ: ഹര്‍ഭജന്‍ സിംഗ്, മുത്തയ്യ മുരളീധരന്‍, സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരാണ് കൈ മടക്കി എറിയുന്ന സ്പിന്‍ ബൗളര്‍മാരുടെ റോള്‍ മോഡലുകളെന്ന് ഓസ്‌ട്രേലിയന്‍ അംപയര്‍ ഡാരില്‍ ഹെയര്‍. സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരായ ഏഷ്യന്‍ താരങ്ങളെ കളിയാക്കിയത്. 1995 ല്‍ മുരളിയെ നോ ബോള്‍ വിളിച്ച വിവാദ അംപയറാണ് ഹെയര്‍.
എന്തായാലും ഹെയറിന്റെ പ്രസ്താവനകളെ നിസാരമായി തള്ളിക്കളയാന്‍ ഹര്‍ഭജന്‍ സിംഗ് തയ്യാറായില്ല. ഞങ്ങള്‍ ഒരിക്കലും അനുവദിച്ച ലിമിറ്റ് വിട്ടിട്ടില്ല, എന്നാല്‍ ഹെയര്‍ പരിധി വിട്ട് സംസാരിക്കുകയാണ്. പറയുന്നത് കേട്ടാല്‍ അദ്ദേഹത്തിന് ഭ്രാന്ത് ആയിപ്പോയി എന്ന് തോന്നും. നാവടക്കി മിണ്ടാതിരിക്കലാണ് ഹെയറിന് നല്ലത് - ഭാജി തിരിച്ചടിച്ചു.

ഞാനും മുത്തയ്യ മുരളീധരനും ഐ സി സിക്ക് മുന്നില്‍ ബൗളിംഗ് ആക്ഷനില്‍ കുഴപ്പമൊന്നും ഇല്ല പലവട്ടം തെളിയിച്ചതാണ്. പിന്നെന്താണ് ഹെയറിന് ഇക്കാര്യത്തില്‍ മാറ്റിപ്പറയാനുള്ളത്. ഐ സി സി യുടെ അംപയര്‍ പണി പോകും എന്ന പേടിയാണോ ഹെയറിന്. ഞങ്ങളാരും ഐ സി സിയുടെ മരുമക്കളല്ല - ഏഷ്യന്‍ ഏജിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.
ബൗളിംഗ് ആക്ഷന്റെ പേരില്‍ സ്പിന്നര്‍മാരെ വിലക്കുന്ന ഐ സി സി നടപടി 20 വര്‍ഷം താമസിച്ചാണ് എന്നാണ് ഹെയര്‍ പറയുന്നത്. പണ്ടും എറിയുന്നവരുണ്ടായിരുന്നു. ഐ സി സി അവരെ തുടരാന്‍ അനുവദിച്ചു. അവരെ കണ്ട് പഠിച്ചാണ് കുറെ സ്പിന്നര്‍മാര്‍ പന്തെറിയുന്നത്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സയീദ് അജ്മല്‍, വില്യംസണ്‍, ഉത്സേയ തുടങ്ങിയ സ്പിന്നര്‍മാരെ ഐ സി സി അടുത്തിടെ വിലക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications