Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടിന്റുവിനും ഡിജുവിനും ജിവി രാജ, ടോമിന് അതുമില്ല

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ജിവി രാജ അവാര്‍ഡ് ടിന്റു ലൂക്കയ്ക്കും വി ഡിജുവിനും. അവസാന നിമിഷം പട്ടികയിലുള്‍പ്പെടുത്തിയ ടോം ജോസഫിന് പ്രത്യേക പുരസ്‌കാരം മാത്രം. 2011, 2012 വര്‍ഷത്തെ മികച്ച പ്രകടനത്തിനാണ് ടിന്റുവിനും ഡിജുവിനും പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.

2010ല്‍ ദില്ലിയില്‍ നടന്ന പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റല്‍ കായിക ഇനത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് വെള്ളിമെഡല്‍ സ്വന്തമാക്കിയ പ്രകടനത്തിനാണ് വി ഡിജുവിനെ ജിവി രാജ അവാര്‍ഡിന് അര്‍ഹനാക്കിയത്.

V Diju, Tntu Luka and Tom Josaph

2010ല്‍ ചൈനയിലെ ഗ്വാഗ്ഷൂവില്‍ നടന്ന പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ നേടിയ വെങ്കലവും 2011 ജൂലൈയില്‍ ജപ്പാനിലെ കോബെയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ പ്രകടനമാണ് ടിന്റു ലൂക്കയ്ക്ക് ജിവി രാജ നേടാന്‍ വഴിതെളിച്ചത്.

അതേ സമയം, അര്‍ജുനയ്ക്ക് പിന്നാലെ ജിവി രാജ പുരസ്‌കാരവും ടോം ജോസഫിന് നിഷേധിച്ചു. ഒമ്പതാം തവണയും അര്‍ജുന നിഷേധിക്കപ്പെട്ടപ്പോള്‍ ടോം ജോസഫിന് അര്‍ഹമായ പുരസ്‌കാരം നല്‍കി ആദരിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം ടോമിനെ ഒഴിവാക്കിയുള്ള ജിവി രാജ അവാര്‍ഡ് പ്രഖ്യാപിച്ചത്.

കേരളത്തിലെ മികച്ച താരംപോലുമല്ല താനെന്ന തിരിച്ചറിവ് ഏറെ വേദനിപ്പിക്കുന്നെന്നും ദേശീയതലത്തില്‍ അവഗണിച്ചതിനെക്കാള്‍ ദുഖണാണ് ഇപ്പോഴെന്നും ടോം ജോസഫ് പ്രതികരിച്ചു.

Story first published: Saturday, October 12, 2013, 10:15 [IST]
Other articles published on Oct 12, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+