Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഇരട്ടസ്വര്‍ണം; പ്രതീക്ഷയായി യുവതാരങ്ങള്‍

ചാങ്‌വോണ്‍: സൗത്ത് കൊറിയയിലെ ചാങ് വോണില്‍ നടന്നുവരുന്ന ഇന്റര്‍നാഷണില്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്റെ(ഐഎസ്എസ്എഫ്) ലോക ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടസ്വര്‍ണം. പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റള്‍വിഭാഗത്തില്‍ പതിനാറുകാരനായ വിജയ്‌വീര്‍ സിദ്ദു, പുരുഷന്മാരുടെ ടീം ഇനത്തില്‍ രാജ്കന്‍വാര്‍ സിങ്, ആദര്‍ശ് സിങ് എന്നിവരാണ് സ്വര്‍ണം നേടിയത്.

shooting

ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 11 സ്വര്‍ണവും ഒമ്പത് വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 27 മെഡലുകള്‍ നേടി. പുരുഷന്മാരുടെ സീനിയര്‍ വിഭാഗത്തില്‍ ഗുരുപ്രീത് സിങ് പിസ്റ്റളില്‍ വെള്ളി നേടിയിരുന്നു. 2020ലെ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യതയും നേടി. വനികളുടെ 10 മീറ്റര്‍ വിഭാഗത്തില്‍ അന്‍ജും മൗദ്ഗില്‍, അപൂര്‍വി ചന്ദേല എന്നിവരാണ് യോഗ്യത നേടിയത്.

നേരത്തെ ഇന്ത്യയുടെ യുവതാരം സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് സൗരഭിന്റെ മറ്റൊരുനേട്ടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റേതന്നെ മുന്‍ റെക്കോര്‍ഡ് തിരുത്തിയ സൗരഭ് സ്ഥിരയുള്ള പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ ഹരിദയ് ഹസാരികയും ഇവിടെ സ്വര്‍ണം നേടിയിരുന്നു. കൂടാതെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലും ഇന്ത്യയ്ക്കാണ് സ്വര്‍ണം. ഇന്ത്യയുടെ ഇളവെനില്‍ വളരിവന്‍, ശ്രേയ അഗര്‍വാള്‍, മനിനി കൗശിക് എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം.

Story first published: Friday, September 14, 2018, 14:03 [IST]
Other articles published on Sep 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+