ഗുപ്ടിലിന് ഇരട്ട സെഞ്ച്വറി ,വെസ്റ്റ് ഇന്‍ഡീസിന് വിജയ ലക്ഷ്യം 394 റണ്‍സ്
വെല്ലിങ്ടണ്‍: മാര്‍ട്ടിന്‍ ഗുപ്ടിലില്‍ ഇരട്ടസെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിന് എതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. ഗുപ്ടില്‍ 163 പന്തില്‍ 237 റണ്‍സെടുത്തപ്പോള്‍ കിവികള്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് നേടി.ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഗുപ്ടില്‍.
മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ 394 റണ്‍സാണ് വേണ്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്തു.

163 പന്തില്‍ നിന്ന് 237 റണ്‍സെടുത്ത ഗുപ്ടില്‍ പുറത്താവാതെ നിന്നു. റോസ് ടെയ്‌ലര്‍ 42 ഉം കെയിന്‍ വില്യംസണ്‍ 33 ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ 11 പന്തില്‍ 27 റണ്‍സെടുത്ത ഗ്രാന്‍ഡ് ഏലിയട്ടും സ്‌കോര്‍ ക്ഷണത്തില്‍ ഉയര്‍ത്തി.
ടോസ് നേടിയ കിവീസ് നായകന്‍ ബ്രന്‍ഡന്‍ മക്കല്ലം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങളില്‍ ഒരു തോല്‍വിപോലും അറിയാതെയാണ് ആതിഥേയരായ കിവീസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആറു മത്സരങ്ങളില്‍ നിന്നും ആറും ജയിച്ച് 12 പോയിന്റുമായാണ് കിവീസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications