പതിനാറുവയസുള്ള ദേശീയ വനിതാ നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍
ഗാസിയാബാദ്: സിബിഎസ്ഇ ദേശീയ സ്‌കൂള്‍ ലെവലില്‍ റെക്കോര്‍ഡോടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗാസിയാബാദ് ഗോവിന്ദപുരം സ്വദേശിനിയായ സൈറ സിരോഹി(16)യെയാണ് സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാള്‍ ഉപയോഗിച്ച് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇളയ സഹോദരിക്കൊപ്പമാണ് സൈറ ഉറങ്ങാന്‍ കിടന്നതെന്ന് പിതാവ് ജയദീപ് പറഞ്ഞു. രാത്രി ഒരുമണിയോടെ മകളുടെ അലര്‍ച്ചകേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോള്‍ സൈറയെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നെന്ന് ഉത്തര്‍പ്രദേശ് പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന പിതാവ് പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി സൈറയ്ക്ക് യാത്രചെയ്യേണ്ടിയിരുന്നതിനാല്‍ പിതാവ് ജോലിയില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു. വീടിനടുത്തള്ള സ്‌റ്റേഡിയത്തിലാണ് സൈറ സ്ഥിരമായി പ്രാക്ടീസ് നടത്താറുള്ളതെന്ന് പിതാവ് പറഞ്ഞു. സ്‌കൂള്‍ പരീക്ഷയായതിനാല്‍ അടുത്തിടെ പരിശീലനത്തിന് സാധിച്ചിരുന്നില്ല.
പെണ്‍കുട്ടിയുടെ മരണകാരണം അവ്യക്തമാണെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരില്‍ നിന്നോ സ്‌കൂളില്‍ നിന്നോ സൈറയുടെ മരണകാരണത്തെക്കുറിച്ച് അറിവു ലഭിച്ചിട്ടില്ല. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications