For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജര്‍മന്‍ നായകന്‍ ഫിലിപ്പ് ലാം വിരമിച്ചു

By Gokul

ലോകകപ്പ് കിരീടം ജര്‍മനിക്ക് ടീമിന് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോകകപ്പ് കിരീടം നേടിയ ടീം നാട്ടിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ലാം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ ലോകകപ്പോടെ ടീമില്‍ നിന്നും വിരമിക്കാന്‍ നേരത്തെ തന്നെ തീരുമാനമെടുത്തതാണെന്ന് ലാം പറഞ്ഞു.

30 വയസുള്ള ഫിലിപ്പ് ലാം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ നേരത്തെ ആക്കിയെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ ബയേണ്‍ മ്യൂണിക് താരമാണ് ലാം. ലോകത്തെ മികച്ച റൈറ്റ് ബാക്കുകളിലൊരാളായ ലാം ഈ ലോകകപ്പില്‍ മിഡ് ഫീല്‍ഡിലും ഒരു കൈ നോക്കിയിരുന്നു. പ്രതിരോധ നിരതാരമാണെങ്കിലും മുന്‍ നിരയ്ക്ക് നിരന്തരം പന്തെത്തിക്കുന്നതില്‍ ലാമിന്റെ മിടുക്ക് വേറെതന്നെയാണ്.

philipp-lahm

113 അന്താരാഷ്ട്ര മത്സരങ്ങളില്‍ ജര്‍മ്മനിയുടെ ജഴ്‌സിയണിഞ്ഞ ലാം അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്. വിരമിക്കല്‍ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ലാമിനെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മാര്‍ക്കല്‍ ആദരിച്ചു. കോച്ച് ജോക്കിം ല്യൂ, ലാമിന്റെ പ്രകടനത്തെ വാഴ്ത്താനും മടിച്ചില്ല. ജര്‍മനിക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ കളിക്കുന്ന താരമാണ് ലാമെന്ന് കോച്ച് പറഞ്ഞു.

ഇരുപതാം ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ജര്‍മനിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലാം. ജര്‍മനിയുടെ പല മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഈ അഞ്ചടി ഏഴിഞ്ചുകാരനാണ്. ഉയരക്കുറവുണ്ടെങ്കിലും ഡിഫന്‍ഡര്‍ എന്ന നിലയില്‍ കാഴ്ചവെക്കുന്ന ലാമിന്റെ കളിമികവ് അനുപമമാണ്. ബയേണ്‍ മ്യൂണിക്കിനായി 260 മത്സരങ്ങള്‍ കളിച്ച ലാമിന്റെ പ്രകടനം തുടര്‍ന്നും കാണാമെന്ന ആശ്വാസത്തിലാണ് ആരാധകര്‍.

Story first published: Saturday, July 19, 2014, 8:23 [IST]
Other articles published on Jul 19, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+