For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദംഗല്‍ സിനിമയും പരിക്കും കരിയറില്‍ തിരിച്ചടിയായെന്ന് ഗീതാ ഫോഗട്ട്

ദില്ലി: തന്റെയും കുടുംബത്തിന്റെയും ജീവിതം പകര്‍ത്തിയ ദംഗല്‍ സിനിമ ഒടുവില്‍ തന്റെ കരിയറിനുതന്നെ തിരിച്ചടിയായെന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം ഗീതാ ഫോഗട്ട്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗീതയും സഹോദരി ബബിതയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിരുന്നു.

geetaphogat

എന്നാല്‍, ഏഷ്യന്‍ ഗെയിംസിനുള്ള ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ ഇരുവരും എത്തിച്ചേര്‍ന്നില്ല. ഇതോടെ ദേശീയ ഗുസ്തി ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തു. ഗീതാ ഫോഗട്ട് ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലും ഉള്‍പ്പെട്ടില്ല. അതേസമയം, തനിക്ക് പരിക്കാണെന്നാണ് ഗീത പിന്നീട് നല്‍കിയ വിശദീകരണം.

കഴിഞ്ഞദിവസം ഗീത നല്‍കിയ ഒരു അഭിമുഖത്തിലാണ് തന്റെ ഏകാഗ്രത തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചത്. ദംഗല്‍ സിനിമയും പരിക്കും തന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയെന്ന് ഗീത പറഞ്ഞു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. തനിക്ക് ഗുസ്തിയിലേക്ക് മടങ്ങിവരണമെന്നും അതാണ് തന്നെ താനാക്കിയതെന്നും താരം വ്യക്തമാക്കി.

മടങ്ങിവരവ് എളുപ്പമല്ല. എന്നാല്‍, ഇതിനായി കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ മറ്റു പലതിനുമായി സമയം ചെലവഴിച്ചാല്‍ സ്‌പോര്‍ട്‌സ് നഷ്ടപ്പെടും. ഇത് തിരിച്ചുപിടിക്കുക എളുപ്പമല്ല. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ഒരുക്കം മികച്ചതാണ്. ടീം നിലവാരമുള്ള പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും 2012ല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംനേടിയ ഗീത പറഞ്ഞു.

Story first published: Thursday, August 16, 2018, 18:22 [IST]
Other articles published on Aug 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+