ഇന്ത്യയെ തോല്‍പ്പിക്കാന്‍ സൗത്താഫ്രിക്ക കേസ്റ്റന്റെ സഹായം തേടി
മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന സൗത്താഫ്രിക്ക ഇന്ത്യയുടെ മുന്‍ കോച്ചും മുന്‍ സൗത്താഫ്രിക്കന്‍ താരവുമായ ഗാരി കേസ്റ്റന്റെ സഹായം തേടി. 2011ല്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഗാരി കേസ്റ്റണ്‍. 2008 മുതല്‍ 2011 വരെ കേസ്റ്റണ്‍ ഇന്ത്യന്‍ പരിശീലകനായിരുന്നു.
എല്ലായിപ്പോഴും മികച്ച ടീമായി എത്തിയിട്ടും ലോകകപ്പ് നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത്തവണ എന്തുവിലകൊടുത്തും കപ്പു നേടണമെന്ന ലക്ഷ്യത്തിലാണവര്‍. ഇതിനായി മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസിയുടെ സഹായവും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഇതിന് പുറമെയാണ് ഗാരി കേസ്റ്റന്റെ സഹായവും അഭ്യര്‍ത്ഥിച്ചത്.

ഇന്ത്യയുടെ ശക്തിയും ദൗര്‍ബല്യവും അറിയാനാണ് സൗത്താഫ്രിക്ക േകസ്റ്റന്റെ സഹായം തേടിയിരിക്കുന്നത്. ധോണി അടക്കമുള്ള താരങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കേസ്റ്റണ്‍ സൗത്താഫ്രിക്കയ്ക്ക് പരിശീലനം നല്‍കും. ഇതിനായി അദ്ദേഹം ടീം മീറ്റിങ്ങിലും പരിശീലനത്തിലും പങ്കെടുത്തെന്നാണ് വിവരം.
എന്നാല്‍ കഴിഞ്ഞ തവണ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച, സച്ചിന്‍, യുവ്‌രാജ്, ഗംഭീര്‍, സേവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ഇത്തവണ ടീമിനൊപ്പമില്ല. ഇന്ത്യയ്ക്ക് മികച്ച താരനിരയുണ്ടെന്നും ഇത്തവണയും കപ്പ് നിലനിര്‍ത്താന്‍ സാധിക്കുമെന്നും കേസ്റ്റണ്‍ കഴിഞ്ഞദിവസം പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സെമിയില്‍പ്പോലും കടക്കില്ലെന്നാണ് മൈക്ക് ഹസിയുടെ പരിഹാസം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications