Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയെക്കാള്‍ പ്രതിഫലം നല്‍കിയത് മറ്റൊരു താരത്തിന്

ലണ്ടന്‍: ലോകത്തെ ഏറ്റവും വരുമാനമുള്ള ഫുട്‌ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് ഏറ്റവും കൂടുതല്‍ തുകമുടക്കി വാങ്ങിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആണെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, കഴിഞ്ഞദിവസം രാത്രി പുറത്തുവന്ന രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചുവാങ്ങിയത് വെയ്ല്‍സ് താരം ഗരേത് ബെയ്‌ലിനെയാണ്.

2009ല്‍ 83 മില്യണ്‍ യൂറോ നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ക്രിസ്റ്റ്യാനോയെ റയല്‍ മാഡ്രിഡിലെത്തിച്ചത്. ഇതോടെ റൊണാള്‍ഡോ റയലിലെ ഏറ്റവും വിലപിടിപ്പുള്ള താരവുമായി. എന്നാല്‍, 2013ല്‍ ടോട്ടന്‍ഹാമില്‍ നിന്നും നിന്നും ഗരേത് ബെയ്ല്‍ റയലിലെത്തിയത് 99 മില്യണ്‍ യൂറോയ്ക്കാണെന്ന് ഫുട്‌ബോള്‍ ലീക്ക്‌സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

bale

78 മില്യണ്‍ യൂറോയാണ് ഗെയ്‌ലിന് വേണ്ടി മുടക്കിയതെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. റയല്‍ പ്രസിഡന്റ് ഫ് ളോറന്റീനോ പെരസ് അന്നു പറഞ്ഞിരുന്നത് രാഷ്ട്രീയ കാരണങ്ങളാല്‍ യഥാര്‍ഥവില പുറത്തുവിടില്ലെന്നായിരുന്നു. നാല് ഇന്‍സ്റ്റാള്‍മെന്റുകളായി ടോട്ടന്‍ഹാമിന് പണം നല്‍കാമെന്നായിരുന്നു റയലിന്റെ വാഗ്ദാനം. നിശ്ചിത കാലാവധിക്കു മുന്‍പേ ബെയ്‌ലിനെ റയല്‍ വിറ്റഴിക്കുകയാണെങ്കില്‍ 10 മില്യണ്‍ യൂറോ ടോട്ടന്‍ഹാമിന് നല്‍കുകയും വേണം.

അതിനിടെ, ബെയ്ല്‍ 2021വരെ റയലിലെ കരാര്‍ നീട്ടാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മാഞ്ചസ്റ്റര്‍, ചെല്‍സി ടീമുകള്‍ ബെയ്‌ലിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റയലുമായുള്ള കോണ്‍ട്രാക്ട് പുതുക്കാന്‍ ബെയ്ല്‍ തയ്യാറെടുക്കുന്നത്.

Story first published: Friday, January 22, 2016, 9:09 [IST]
Other articles published on Jan 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+