ടേബിള്‍ ടെന്നീസ് താരം ജി സത്യന് ചരിത്രനേട്ടം; ലോക റാങ്കിങ്ങില്‍ കുതിപ്പ്
ദില്ലി: ഇന്ത്യന്‍ ടേബിള്‍ ടെന്നീസില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത് പുരുഷ ടേബിള്‍ ടെന്നീസ് താരം ജി സത്യന്‍. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സത്യന്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ അന്താരാഷ്ട്ര റാങ്കിങ്ങില്‍ 24-ാം റാങ്കിലെത്തി. 25-ാം റാങ്കിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഇതോടെ സത്യന്‍. യോക്കഹോമയില്‍ ഈമാസം ആദ്യം നടന്ന ഏഷ്യ കപ്പില്‍ ആറാം സ്ഥാനത്തെത്തിയതാണ് റാങ്കില്‍ മുന്നേറ്റമുണ്ടാകാന്‍ ഇടയായത്.

ഏഷ്യ കപ്പിലെ പ്രകടനത്തോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് സത്യന്‍ യോഗ്യതയും നേടിയിരുന്നു. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ ശരത് കമല്‍ 46-ാം റാങ്കിലേക്ക് വീണു. ഇന്ത്യയുടെ നമ്പര്‍വണ്‍ വനിതാ താരം മാനിക ബത്ര മൂന്ന് റാങ്ക് കീഴോട്ടിറങ്ങി 59ലെത്തി. ഹംഗറിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
റാങ്കിങ്ങില്‍ പുതിയ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സത്യന്‍ പറഞ്ഞു. 2019 അവസാനിക്കുമ്പോഴേക്കും ആദ്യ 15ല്‍ എത്തുകയെന്നതാണ് ലക്ഷ്യം. പരിശീലകന്‍ എസ് രാമന്റെ അകമഴിഞ്ഞ പിന്തുണയും സഹായവുമാണ് തന്നെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പ്രാപ്തനാക്കുന്നതെന്നും എഞ്ചിനീയറിങ് കരിയര്‍ ഉപേക്ഷിച്ച് ടേബിള്‍ ടെന്നീസിലെത്തിയ സത്യന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications