Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്ലെയിങ് ഇലവനില്‍ ഇല്ലാതെ മാന്‍ ഓഫ് ദ മാച്ച് ആയ ജോണ്ടി.... ഇന്ന് ജോണ്ടി റോഡ്‌സിന് പിറന്നാള്‍!

ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡറാണോ ജോണ്ടി റോഡ്‌സ്. ആണെന്ന് പറയുന്നവരുണ്ടാകും. അല്ലെന്ന് പറയുന്നവരുണ്ടാകും. ക്യാച്ചുകളുടെയും റണ്ണൗട്ടുകളെയും എണ്ണം കൊണ്ട് ഒരു ഫീല്‍ഡറുടെ മികവ് നിര്‍ണയിക്കാന്‍ പറ്റുന്ന കളിയല്ല ക്രിക്കറ്റ്. അഥവാ അങ്ങനെ കഴിഞ്ഞാലും കണക്കുകളില്‍ റോഡ്‌സ് ഒന്നാമതുണ്ടാകില്ല. പക്ഷേ ഫീല്‍ഡിങ് എന്നത് ഒരു അത്ഭുതമാക്കി മാറ്റിയ ഒരു ക്രിക്കറ്റര്‍ ആരെന്ന് ചോദിച്ചാല്‍ ആരും പറയും അത് ജോണ്ടി റോഡ്‌സ് ആണെന്ന്.

ഒരു ശരാശരി ബാറ്റ്‌സ്മാനായിരുന്നു റോഡ്‌സ്. ടെസ്റ്റിലും ഏകദിനത്തിലും 35 ന് തൊട്ടുമുകളില്‍ നില്‍ക്കുന്ന ബാറ്റിംഗ് ആവറേജ്. ടെസ്റ്റില്‍ മൂന്നും ഏകദിനത്തില്‍ രണ്ടും സെഞ്ചുറികള്‍. എന്നാല്‍ പോയിന്റ് റീജിയനില്‍ ഫീല്‍ഡ് ചെയ്തത് വഴി റോഡ്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തടഞ്ഞ റണ്‍സുകള്‍ എണ്ണിയാല്‍ തീരില്ല. റോഡ്‌സിനോടുള്ള പ്രിയം കൊണ്ട് റോഡ്‌സ് പോയിന്റ് എന്ന് വരെ ഈ ഫീല്‍ഡിങ് പൊസിഷന് വിളിപ്പേരുണ്ടായി.

jontyrhodes-

പറക്കും ക്യാച്ചുകളും മിന്നല്‍ റണ്ണൗട്ടുകളും കൊണ്ട് എതിരാളികളുടെ പേടി സ്വപ്‌നമായ ജോണ്ടി റോഡ്‌സിന്റെ പിറന്നാളാണ് ഇന്ന് (ജൂലൈ 27 ബുധനാഴ്ച). 52 ടെസ്റ്റുകളും 245 ഏകദിനങ്ങളും കളിച്ച ജോണ്ടി 2003 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞു. നിലവില്‍ ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചാണ് ജോണ്ടി. നാല്‍പ്പത്തിയേഴാം വയസ്സിലും താന്‍ ഫിറ്റാണ് എന്ന് ജോണ്ടിയുടെ ഓരോ ചലനങ്ങളില്‍ നിന്നും അറിയാം.

Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!

പ്ലെയിങ് ഇലവനില്‍ ഇല്ലാതെ മാന്‍ ഓഫ് ദ മാച്ച് ഏക കളിക്കാരന്‍ എന്നൊരു കഥയും ജോണ്ടിയെക്കുറിച്ചുണ്ട്. സ്‌കൂള്‍ ലെവല്‍ ക്രിക്കറ്റിലായിരുന്നത്രെ ജോണ്ടിയുടെ ഈ നേട്ടം. പന്ത്രണ്ടാമനായ റോഡ്‌സിന് ഫീല്‍ഡ് ചെയ്യാന്‍ മാത്രമാണത്രെ അവസരം കിട്ടിയത്. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി ഇറങ്ങിയ ജോണ്ടി 7 ക്യാച്ചുകളുമായി മാന്‍ ഓഫ് ദ മാച്ചായി എന്നാണ് കഥ - ഇത് സത്യമാണോ എന്നോര്‍ത്ത് അധികമാരും തല പുണ്ണാക്കുന്നുണ്ടാകില്ല, ഇങ്ങനെ ഒരു റെക്കോര്‍ഡ് ഉണ്ടെങ്കില്‍ അതിന് സര്‍വ്വാത്മനാ അര്‍ഹന്‍ ജോണ്ടി റോഡ്‌സ് എന്ന പറക്കും റോഡ്‌സ് മാത്രമാണ് എന്നത് തന്നെ കാരണം.

Story first published: Wednesday, July 27, 2016, 15:00 [IST]
Other articles published on Jul 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+