Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ വെങ്കിടപതി രാജു നേപ്പാള്‍ ക്രിക്കറ്റ് ക്യാമ്പില്‍

ധര്‍മശാല: മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ വെങ്കിടപതി രാജു നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ജൂണ്‍ 11 മുതല്‍ 15 ദിവസം ധര്‍മശാലയില്‍ ക്യാമ്പ് ചെയ്താണ് ടീം പരിശീലനം നടത്തുന്നത്. വെങ്കിടപതി രാജു ടീമുമായി സഹകരിക്കാമെന്ന് സമ്മതിച്ചതായി നേപ്പാള്‍ ക്രിക്കറ്റ് ടീം അധികൃതര്‍ വ്യക്തമാക്കി.

യുവക്രിക്കറ്റര്‍മാര്‍ക്ക് വെങ്കിടപതി രാജുവിന്റെ സാന്നിധ്യം പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുമെന്ന് നേപ്പാള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ മുന്‍ ശ്രീലങ്കന്‍ താരമായ പുബ്ദു ദസനായകെ പറഞ്ഞു. സ്പിന്നര്‍മാര്‍ക്ക് രാജുവിന്റെ സേവനം ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്. രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ മോണ്ടി ദേശായിയും ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

venkatapati-raju

ടി20 ലോകകപ്പിനായുള്ള ടീമുകളെ തെരഞ്ഞെടുക്കാന്‍ അടുത്തമാസം സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും വെച്ച് മത്സരങ്ങള്‍ നടക്കും. ഇതിന് മുന്നോടിയായാണ് പരിശീലനം. രാജുവിന്റെ സേവനം സ്പിന്‍ ബൗളര്‍മാര്‍ക്ക് കരുത്തേകുമെന്നാണ് ശ്രീലങ്കന്‍ പരിശീലകന്റെ കണക്കു കൂട്ടല്‍. നിലവാരമുള്ള ബൗളര്‍മാര്‍ ടീമിലുണ്ട്. യുകെയിലെ സാഹചര്യങ്ങളില്‍ ഏതുവിധത്തില്‍ പന്തെറിയണമെന്ന് രാജുവിനറിയാമെന്നും കോച്ച് പറഞ്ഞു. ധര്‍മശാലയില്‍ നേപ്പാള്‍ ക്രിക്കറ്റ് ടീമിനുവേണ്ടിയുള്ള സൗകര്യങ്ങളെല്ലാം ബിസിസിഐ ഒരുക്കിയിട്ടുണ്ട്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഡവലപ്‌മെന്റ് ഓഫീസര്‍ എന്ന നിലയില്‍ രാജു നേരത്തെയും പരിശീലന ചുമതല ഏറ്റിറ്റുണ്ട്. യുഎഇ, തായ്‌ലന്‍ഡ് എന്നീ ടീമുകള്‍ക്കുവേണ്ടിയും വെങ്കിടപതി രാജു ബൗളിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

Story first published: Tuesday, June 9, 2015, 8:32 [IST]
Other articles published on Jun 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+