Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദിപ കര്‍മാകറുടെ ബിഎംഡബ്ലു കാര്‍ ഓടിക്കാന്‍ ത്രിപുര സര്‍ക്കാര്‍ റോഡ് നന്നാക്കുന്നു

അഗര്‍ത്തല: ഇന്ത്യയുടെ ഒളിമ്പിക്‌സ് ജിംനാസ്റ്റിക് താരം ദിപ കര്‍മാകറിന്റെ ബിഎംഡബ്ലു കാര്‍ ഓടിക്കാനായി ത്രിപുര സര്‍ക്കാര്‍ റോഡ് റിപ്പയര്‍ ചെയ്യാന്‍ തീരുമാനിച്ചു. ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിപയ്ക്ക് ലഭിച്ച കാര്‍ തിരിച്ചു നല്‍കാന്‍ ഒരുങ്ങിയത് വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്.

മോശം റോഡ് ആയതിനാലും അഗര്‍ത്തലയില്‍ ബിഎംഡബ്ലു സര്‍വീസ് സെന്റര്‍ ഇല്ലാത്തതിനാലുമാണ് ദിപയുടെ കുടുംബം കാര്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, പിന്നീട് തീരുമാനം മാറ്റി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ച കാര്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്നാണ് ദിപ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

dipa-bmw

ദിപയുടെ വീടിനടുത്തേക്കുള്ള റോഡില്‍ അടുത്തമാസം അറ്റകുറ്റപ്പണി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ സോമേഷ് ചന്ദ്ര ദാസ് വ്യക്തമാക്കി. ബിഎംഡബ്ലു പോലുള്ള വിലകൂടിയ കാറുകള്‍ക്ക് ചേര്‍ന്നതല്ല ത്രിപുരയിലെ പല റോഡുകളും. അതുകൊണ്ടുതന്നെ കാര്‍ തിരിച്ചുകൊടുക്കുകയല്ലാതെ കുടുംബത്തിന് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.

ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനാണ് ദിപ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു കാര്‍ കൈമാറിയത്. ബിഎംഡബ്ലു കാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സച്ചിന്‍. ദിപയെ കൂടാതെ പി വി സിന്ധു, സാക്ഷി മാലിക്ക് എന്നിവര്‍ക്കും കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

Story first published: Wednesday, October 19, 2016, 8:46 [IST]
Other articles published on Oct 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+