വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതാഭ് ബച്ചനെ ട്വിറ്ററില്‍ ട്രോളി ഫ്‌ളിന്റോഫ്, രക്ഷകനായത് സര്‍ രവീന്ദ്ര ജഡേജ, കാണൂ...

By Muralidharan

ക്രിക്കറ്റില്‍ ആരാധകര്‍ക്ക് ദൈവം സച്ചിനാണെങ്കില്‍ സിനിമയില്‍ അത് അമിതാഭ് ബച്ചനാണ്. ബിഗ് ബി എന്ന് അമിതാഭ് ബച്ചനെ ആരാധകര്‍ വെറുതെ വിളിക്കുന്നതല്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിന് ഇക്കാര്യം ഇപ്പോള്‍ ശരിക്കും മനസിലായിട്ടുണ്ടാകും. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവയ്ക്ക് കിട്ടിയ പ്രതികരണം ഫ്‌ളിന്റോഫ് അറിഞ്ഞിരിക്കില്ല, ഇല്ലെങ്കില്‍ അമിതാഭ് ബച്ചന്‍ ആരെന്ന് ചോദിക്കാന്‍ ധൈര്യം കാട്ടുമോ.

<strong>കോലി കളി ജയിപ്പിച്ചു, അനുഷ്‌കയുടെ ത്യാഗത്തെ കളിയാക്കി ട്വിറ്റര്‍!</strong>കോലി കളി ജയിപ്പിച്ചു, അനുഷ്‌കയുടെ ത്യാഗത്തെ കളിയാക്കി ട്വിറ്റര്‍!

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് മുന്‍ ഇംഗ്ലണ്ട് താരം ഫ്‌ളിന്റോഫും ബോളിവുഡ് കിംഗ് അമിതാഭ് ബച്ചനും തമ്മില്‍ കോര്‍ത്തത്. വിരാട് കോലി ഈ പോക്ക് പോയാല്‍ ജോ റൂട്ടിനെപ്പോലെയാകും എന്നായിരുന്നു ഫ്‌ളിന്റോഫ് ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ട് ഫൈനലില്‍ ആര്‍ക്കെതിരെയാകും കളിക്കുക എന്നും മാര്‍ച്ച് 27 ന് രാത്രി 11.04 ന് എഴുതിയ ട്വീറ്റില്‍ ഫ്‌ളിന്റോഫ് ചോദിച്ചു.

andrew-flintoff

എന്നാല്‍ ജോ റൂട്ട് ആരാണ് എന്ന് ചോദിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഫ്‌ളിന്റോഫിനെ ഇളിഭ്യനാക്കി. എന്നാല്‍ അതേ നാണയത്തില്‍ ഫ്‌ളിന്റോഫ് തിരിച്ചടിച്ചു. സോറി, ഇതാരാണ് എന്നായിരുന്നു താരത്തിന്റെ അടുത്ത ട്വീറ്റ്. ഇതോടെ അമിതാഭ് ബച്ചന്‍ പ്ലിംഗ്. പക്ഷേ കാര്യങ്ങള്‍ താരങ്ങളുടെ കൈവിട്ടുപോയി. അമിതാഭ് ബച്ചന്‍ ആരെന്ന് ചോദിച്ച ഫ്‌ളിന്റോഫിന് പൊങ്കാലയുമായി ട്വിറ്റരാദികള്‍ രംഗത്തെത്തി.

<strong>ഓസ്‌ട്രേിലയയെ തോല്‍പിച്ച വിരാട് കോലിക്ക് വേണ്ടി എല്ലാം തുറന്നുകാട്ടി പൂനം പാണ്ഡെ!</strong>ഓസ്‌ട്രേിലയയെ തോല്‍പിച്ച വിരാട് കോലിക്ക് വേണ്ടി എല്ലാം തുറന്നുകാട്ടി പൂനം പാണ്ഡെ!

മോനേ ഫ്‌ളിന്റോഫോ, ഞാന്‍ നിന്റെ അച്ഛനായി വരും. പേര് ഷാഹന്‍ഷാ- അമിതാഭ് ബച്ചന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗുമായിട്ടാണ് സര്‍ രവീന്ദ്ര ജഡേജ പ്രതികരിച്ചത്. ക്രിക്കറ്റ് താരം ജഡേജയുടെ പാരഡി അക്കൗണ്ടാണ് ഇത്. ഇത് പോലെ പലരും പ്രതികരണങ്ങളുമായി എത്തി. ഇതില്‍ പലതും ഫ്‌ളിന്റോഫിനെ വേദനിപ്പിക്കുന്നതായിരുന്നു. തമാശ മനസിലാക്കാന്‍ പറ്റാത്തവരെ ഓര്‍ത്ത് വേദനിച്ചുകൊണ്ട് ഒരു പോസ്റ്റ് കൂടി ഫ്‌ളിന്റോഫ് ട്വീറ്ററില്‍ ഇട്ടിട്ടുണ്ട്.

Story first published: Tuesday, March 29, 2016, 11:10 [IST]
Other articles published on Mar 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X