ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച അച്ഛനും മകനും
മുംബൈ: അച്ഛന് പിന്നാലെ മകനും ദേശീയ ടീമില്‍ കളിക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നിമിഷത്തിനാണ് സ്റ്റുവര്‍ട്ട് ബിന്നിയുടെ അരങ്ങേറ്റം സാക്ഷ്യം വഹിച്ചത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ റോജര് ബിന്നിയുടെ മകനാണ് സ്റ്റുവര്‍ട്ട്.
രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കും ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലും രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് ബിന്നിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. മീഡിയം പേസ് ബൗളറും വലങ്കയ്യന്‍ ബാറ്റ്‌സ്മാനുമാണ് ബിന്നി.
ഇന്ത്യന്‍ ടീമില്‍ ഇതിനു മുമ്പും അച്ഛനും മകനും കളിക്കാനിറങ്ങിയിട്ടുണ്ട്. പലരും ഇതുപോലെ കളിക്കാനൊരുങ്ങുന്നുമുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കൂ.

യുവരാജ് സിംഗ് - യോഗ് രാജ് സിംഗ്
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനാണ് യുവരാജ് സിംഗ്. യുവിയുടെ അച്ഛന്‍ യോഗ് രാജ് സിംഗ് ആറ് ഏകദിനങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

സുനില്‍ ഗാവസ്‌കര്‍ - രോഹന്‍ ഗാവസ്‌കര്‍
ഇതിഹാസ താരം സുനില്‍ ഗാവസ്‌കറിന്റെ മകന്‍ രോഹന്‍ ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടാനായില്ല.

സ്റ്റുവര്‍ട്ട് ബിന്നി - റോജര്‍ ബിന്നി
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ റോജര് ബിന്നിയുടെ മകനാണ് സ്റ്റുവര്‍ട്ട്. അച്ഛനെപ്പോലെ തന്നെ മകന്‍ ബിന്നിയും ഓള്‍റൗണ്ടര്‍ തന്നെ.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ - അര്‍ജുന്‍ തെണ്ടുല്‍ക്കര്‍
കേവലം 14 കാരനായ അര്‍ജുന്‍ സച്ചിന് പിന്നാലെ ഇന്ത്യന്‍ ടീമിലെത്തുമോ. എത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മറുപടി പറയേണ്ടത് കാലമാണ്.

ശ്രീകാന്ത് - അനിരുദ്ധ് ശ്രീകാന്ത്
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകന്‍ അനിരുദ്ധും ബാറ്റ്‌സ്മാനാണ്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് അനിരുദ്ധ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications