വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ പുനെയെ പുറത്താക്കിയത് ഇര്‍ഫാന്‍ പത്താന്റെ ശാപമോ, ആരാധകര്‍ കരുതുന്നത്...

By Kishor

ഏറ്റവും കൂടുതല്‍ ഐ പി എല്‍ ഫൈനലുകള്‍ കളിച്ച ക്യാപ്റ്റനായ എം എസ് ധോണി തന്നെയാണ് ഒമ്പതാം സീസണില്‍ നിന്നും പുറത്താകുന്ന ആദ്യത്തെ ക്യാപ്റ്റന്‍ എന്നതില്‍ ഒരു കാവ്യനീതിയുണ്ടോ. ഹൈദരാബാദ് സണ്‍റൈസേഴ്‌സിനോട് 4 റണ്‍സിന് തോറ്റാണ് ധോണിയും ധോണിയുടെ ടീമായ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും നോക്കൗട്ട് കാണാതെ പുറത്തായത്. 11 കളികളില്‍ പുനെയുടെ എട്ടാമത്തെ തോല്‍വിയായിരുന്നു ഇത്.

<strong>ഹൈദരാബാദിനോട് 4 റണ്‍സിന് തോറ്റ് പുനെ ഐപിഎല്ലിന് പുറത്തായി!</strong>ഹൈദരാബാദിനോട് 4 റണ്‍സിന് തോറ്റ് പുനെ ഐപിഎല്ലിന് പുറത്തായി!

എന്തുകൊണ്ട് പുനെ തോറ്റു എന്നാണ് ചോദ്യമെങ്കില്‍ അതിന് ഒരുപാട് ഉത്തരങ്ങളുണ്ട്. ക്യാപ്റ്റന്‍ ധോണി പറയുന്നത് പോലെ നിര്‍ഭാഗ്യമാകാം. ആരാധകര്‍ കരുതുന്നത് പോലെ പ്രധാന താരങ്ങളുടെ പരിക്കാകാം. ധോണിയുടെ ടീം സെലക്ഷനാകാം. അല്ലെങ്കില്‍ വിമര്‍ശകര്‍ കരുതുന്നത് പോലെ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കുഴപ്പമാകാം. അങ്ങനെ പലതുമാകാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടീം സെലക്ഷനും ക്യാപ്റ്റന്‍സിയും തന്നെ.

irfanpathan

ഇര്‍ഫാന്‍ പത്താനെപ്പോലെ ഒരു ഓള്‍റൗണ്ടറെ ഒരേ ഒരു മത്സരത്തില്‍ മാത്രമാണ് ധോണി കളിപ്പിച്ചത്. അതില്‍ത്തന്നെ എറിയാന്‍ കൊടുത്തത് ഒരേ ഒരു ഓവറും. ഏഴ് റണ്‍സ് മാത്രം വഴങ്ങിയ പത്താന് പിന്നീട് എറിയാന്‍ ഒരു ഓവറോ കളിക്കാന്‍ മത്സരമോ കിട്ടിയില്ല. രജത് ഭാട്ടിയ, ഡിന്‍ഡ, ആര്‍ പി സിങ്, എം അശ്വന്‍ തുടങ്ങിയവര്‍ സ്ഥിരമായി അവസാന 11 ല്‍ ഇടംപിടിച്ചപ്പോഴും പത്താനെ ധോണി അവഗണിച്ചു.

ആര്‍ അശ്വിനെ വേണ്ട പോലെ ഉപയോഗിക്കുന്നതിലും ധോണി പരാജയപ്പെട്ടു. പല കളികളിലും അശ്വിന് 4 ഓവര്‍ തികച്ച് എറിയാന്‍ പറ്റിയില്ല. പഞ്ചാബിനെതിരായ മത്സരത്തില്‍ പതിനേഴാം ഓവറിലാണ് അശ്വിന്‍ പന്തെറിയാന്‍ എത്തിയത് തന്നെ. മാച്ച് ഫിനിഷര്‍ എന്ന് പേരുള്ള ധോണിക്ക് നിര്‍ണായക ഘട്ടങ്ങളില്‍ ശരാശരി പ്രകടനം പോലും പുറത്തെടുക്കാനായില്ല. പീറ്റേഴ്‌സന്‍ പരിക്കേറ്റ് പോയപ്പോള്‍ അത് അനുഗ്രഹമായി എന്ന് പറഞ്ഞ ധോണിക്ക് ഡുപ്ലിസി, മിച്ചല്‍ മാര്‍ഷ്, സ്മിത്ത് എന്നിവരുടെ പരിക്ക് ശരിക്കും തിരിച്ചടിയായി.

Story first published: Wednesday, May 11, 2016, 15:56 [IST]
Other articles published on May 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X