കൃഷ്ണാ ഞാനാടാ ഗംഗ... കമ്മട്ടിപ്പാടത്തിലെ വിനായകനാണ് ഇപ്പോള്‍ ട്രോളുകളിലെ താരം!
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മനുഷ്യന്റെ ചോര വീണ് ചുവന്ന കൊച്ചിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. എന്നാല്‍ അടിമുടി ഗ്യാങ്സ്റ്റര്‍ സിനിമകളുടെ രീതിയിലുള്ള കമ്മട്ടിപ്പാടത്തിലെ ശരിക്കുള്ള നായകര്‍ ഗംഗയും ബാലന്‍ചേട്ടനുമാണ് എന്ന് സോഷ്യല്‍ മീഡിയ പറയും.
Read Also: ഇഷ്ടപ്പെട്ട ദിലീപ് ചിത്രം സിഐഡി മൂസ.. അടൂര്‍ ദിലീപിനെ ട്രോളിയതാണോ.. ട്രോളുകള്‍ കാണൂ...
ബാലന്‍ചേട്ടനെ അവതരിപ്പിച്ച മണികണ്ഠനും ഗംഗയെ അവതരിപ്പിച്ച വിനായകനുമാണ് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങുന്നത്. കമ്മട്ടിപ്പാടത്തിലെ ഡയലോഗുകളും സീനുകളും ഒക്കെ ട്രോളുകളുടെയും മീമുകളുടെയും ഭാഗമായിക്കഴിഞ്ഞു. ദുല്‍ഖറെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത വിനായകനെയും മണികണ്ഠനെയും ട്രോളന്മാര്‍ അവതരിപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കൂ...

കൃഷ്ണാ..
ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രമായ കൃഷ്ണനെ വിനായകന്റെ ഗംഗ വിളിക്കുന്ന ഈ സീനാണ് ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നത്

നായകനാ
ഹലോ ആരാ.. കമ്മട്ടിപ്പാടത്തിലെ നായകനാ.. ദുല്‍ഖറായിരിക്കും പക്ഷേ കേള്‍ക്കുന്നോര് വിചാരിക്കുക വിനായകനാണ് എന്നാ.

ബാലന്‍ ചേട്ടാ
കമ്മട്ടിപ്പാടത്തിലെ പിള്ളേര്‍ ബസ്സല്ല ട്രെയിന്‍ വരെ പിടിച്ചുനിര്‍ത്തും. കാണണാ എടാ കാണണാന്ന്...

ആരാധകര്‍ക്ക്
പടം ഇറങ്ങുന്നതിന് മുമ്പേ സൂപ്പറാക്കുന്ന ആരാധകര്‍ക്കാണ് ബാലന്‍ ചേട്ടന്റെ വക ഈ ട്രോള്‍

ടച്ചിങ്‌സ്
വെള്ളമടിപ്പാര്‍ട്ടിയിലും ബാലന്‍ ചേട്ടന്‍ തന്നെ താരം. എന്താല്ലേ..

എടുക്കൂടാ
മെഡല് എടുക്കൂടാ ഇന്ത്യയുടെ പിള്ളേര് മെഡല്‍ എടുക്കൂടാ.. മറ്റൊരു ബാലന്‍ ചേട്ടന്‍ ട്രോള്‍

വിനായകന്‍
ഒളിംപിക്‌സില്‍ ബേസ് ബോള് കളിക്കുന്ന ടൂള് കൊള്ളാം എന്നാണ് വിനായകന്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications