For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: ഹിജാബും ലെഗ്ഗിന്‍സുമിട്ട് മുസ്ലീം യുവതിയുടെ ബീച്ച് വോളി

By Anwar Sadath

റിയോ: ഒളിംപിക്‌സിലെ ഏറ്റവും ഗ്ലാമറസായ കളിയാണ് ബീച്ച് വോളി. ബീച്ചില്‍ ബിക്കിനിയിട്ടും മറ്റും സ്ത്രീകള്‍ കളിച്ചുകൊണ്ടിരുന്ന കളി ഒളിമ്പിക്‌സില്‍ ഇനമായപ്പോള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുക സ്വാഭാവികം. ഇത്തരമൊരു കളിയില്‍ കയ്യും കാലും തലയുമൊക്കെ മൂടിക്കൊണ്ട് ഒരാള്‍ മത്സരിക്കാനിറങ്ങിയാല്‍ എങ്ങിനെയിരിക്കും.

മതപരമായ വിശ്വാസത്തില്‍ പിന്നോട്ടില്ലാത്ത ഈജിപ്തുകാരി ഡോവ എല്‍ഗോബാഷിയാണ് ബീച്ച്‌വോളിയില്‍ കൈയും കാലും ഹിജാബ് കൊണ്ട് തലയും മറച്ചെത്തി വ്യത്യസ്തയായത്. നീളന്‍ സ്ലീവുള്ള ടീഷര്‍ട്ടും കാലില്‍ പാദംവരെയെത്തുന്ന ലെഗ്ഗിന്‍സുമിട്ടു കളിക്കുന്ന ഡോവ എല്ലാം കൊണ്ടും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

beach-volley

ജര്‍മനിക്കെതിരെ മത്സരത്തിനിറങ്ങിയ ഡോവയും കൂട്ടുകാരി നാഡ മെയ്വാദും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും (12-21, 15-21) തുണിയുടെ പേരില്‍ പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി. പത്ത് വയസ്സ് മുതല്‍ ഞാന്‍ ശിരോവസ്ത്രം ധരിക്കുന്നുണ്ടെന്ന് ഡോവ പറയുന്നു. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇത് എനിക്കൊരിക്കലും തടസ്സമായിട്ടില്ലെന്നും ഡോവ പറഞ്ഞു.

റിയോയില്‍ 169 ടീമുകള്‍ ബീച്ച് വോളി മത്സരത്തിനിറങ്ങുന്നുണ്ട്. നിയമം ലഘൂകരിച്ചതിന്റെ ആനുകൂല്യം മുതലെടുത്താണ് ഇവര്‍ക്ക് ഹിജാബ് ധരിച്ച് കളിക്കാനായത്. കൂടുതല്‍ രാജ്യങ്ങളെയും താരങ്ങളെയും ഉള്‍ക്കൊള്ളിക്കാനായിട്ടായിരുന്നു നിയമം ലഘൂകരിച്ചത്. ആനൂകൂല്യം മുതലെടുത്ത് ഈജിപ്തിലെ പുരുഷ വനിതാ ടീം ബീച്ച് വോളിയില്‍ മാറ്റുരയ്ക്കാനെത്തി.

Story first published: Tuesday, August 9, 2016, 9:33 [IST]
Other articles published on Aug 9, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+