വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏക്തയ്ക്ക് സ്വര്‍ണവും വെങ്കലവും

ദില്ലി: ടുണീഷ്യയില്‍ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പിക്‌സില്‍ ഇന്ത്യയുടെ ഏക്താ ബ്യാന്‍ സ്വര്‍ണവും വെങ്കലവും കരസ്ഥമാക്കി. ക്ലബ്ബ് ത്രോയില്‍ സ്വര്‍ണവും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടി ഇന്ത്യയുടെ അഭിമാനമായി ഏക്ത. ഹരിയാണയില്‍ അസിസ്റ്റന്റ് എപ്ലോയ്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ് ഏക്ത.

ektabhyan

നേരത്തെ, ബര്‍ലിനില്‍ നടന്ന ഗ്രാന്റ് പിക്‌സില്‍ ക്ലബ്ബ് ത്രോയില്‍ വെള്ളി മെഡല്‍ നേടിയിരുന്നു താരം. അപകടത്തെ തുടര്‍ന്ന് വീല്‍ചെയറിലായ ഏക്ത ക്ലബ്ബ് ത്രോയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഈ ഇനത്തില്‍ ഓരോ വര്‍ഷവും മെച്ചപ്പെട്ടുവരുന്ന താരം ഒടുവില്‍ പാരാ അത്‌ലറ്റ്ക്‌സില്‍ സ്വര്‍ണം നേടുകയും ചെയ്തു.

2016ല്‍ ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. പിന്നീട് അന്തര്‍ദേശീയ തലത്തിലും ഏക്ത ശ്രദ്ധേയയായി. 2003ലാണ് പഠനത്തിനിടെയുണ്ടായ അപകടത്തില്‍ ഗരുതരമായി പരിക്കേറ്റ യുവതി വീല്‍ചെയറിലാകുന്നത്. പിന്നീട് രക്ഷിതാക്കളുടെയും അര്‍ജുന അവാര്‍ഡ് ജേതാവും ക്ലബ്ബ് ത്രോയില്‍ ലോക രണ്ടാം നമ്പറുമായിരുന്ന അമിത് സരോഹയുടേയും പിന്തുണയോടെ കായിക രംഗത്തേക്ക് തിരിയുകയായിരുന്നു.

Story first published: Friday, July 13, 2018, 11:28 [IST]
Other articles published on Jul 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X